Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫിറ്റ്ന‌സ് വീണ്ടെടുത്താൽ ഉടൻ അഭിനന്ദൻ ഫൈറ്റർ ജെറ്റ് വിമാനങ്ങൾ പറത്തുമെന്ന് വ്യോമ സേനാ മേധാവി

ഫിറ്റ്ന‌സ് വീണ്ടെടുത്താൽ ഉടൻ അഭിനന്ദൻ ഫൈറ്റർ ജെറ്റ് വിമാനങ്ങൾ പറത്തുമെന്ന് വ്യോമ സേനാ മേധാവി
, തിങ്കള്‍, 4 മാര്‍ച്ച് 2019 (18:29 IST)
പാകിസ്ഥാന്റെ പിടിയിൽ നിന്നും മോചിതനായ ഇന്ത്യൻ ഫൈറ്റർ ജെറ്റ് പൈലറ്റ് അഭിനന്ദൻ വർധമാൻ ഫിറ്റ്നസ് വീണ്ടെടുത്താൽ പോർ വിമാനങ്ങൾ പറത്തുമെന്ന് എയർ ചീഫ് മാർഷൻ ബിരേന്ദർ സിംഗ് ധനേവ. അഭിനന്ദനെ വൈദ്യപരിശോധനക്ക് വിധേയനാക്കി വരികയാണെന്നും ഇതിനു ശേഷം ഇക്കാര്യത്തിൽ അന്തിമ നിലപാട് സ്വീകരിക്കും എന്നും അദ്ദേഹം പറഞ്ഞു.
 
അഭിനന്ദന് ലഭ്യമാക്കേണ്ട എല്ലാ ചികിത്സകളും വ്യോമ സേന നൽകും. ഇതിനു ശേഷം മെഡിക്കൽ ഫിറ്റ്നസ് വീണ്ടെടുത്താൽ ഉടൻ അഭിനന്ദൻ കോക്പിറ്റിലേക്ക് മടങ്ങിയെത്തും. പോർ വിമാനങ്ങൾ പറത്തുന്നവരുടെ മെഡിക്കൽ ഫിറ്റ്നസ് വളരെ പ്രധാനമാണെന്നും വ്യോമസേനാ മേധാവി സൂലൂർ എയഫോഴ്സ് സ്റ്റേഷനിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
 
പാകിസ്ഥാൻ പോർ വിമാനങ്ങൾ ഇന്ത്യ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കുന്നത് ചെറുക്കുന്നതിനിടെയാണ് മിഗ് വിമാനം അപകടത്തിൽ പെട്ട് അഭിനന്ദൻ പാകിസ്ഥാൻ സൈന്യത്തിന്റെ പിടിയിലാകുന്നത്ത്. ഇന്ത്യയുടെ നയതന്ത്ര നീക്കങ്ങളുടെ ഭാഗമായി കഴിഞ്ഞ വെള്ളിയാഴ്ച അഭിനന്ദനെ പാകിസ്ഥാൻ ഇന്ത്യക്ക് വിട്ടുനൽകുകയായിരുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമിത് ഷാ കസറുന്നത് വെറുതെയല്ല; തെരെഞ്ഞടുപ്പിൽ ബിജെപിയുടെ പ്രചരണായുധം ‘250 ഭീകരരും ബാലാകോട്ടും’!