പലര്‍ക്കും ഒരു ദിവസം പോലും അവരുടെ ഭക്ഷണത്തില്‍ നിന്ന് പൂര്‍ണമായി ഉരുളകിഴങ്ങിനെ മാറ്റി നടത്താന്‍ സാധിക്കില്ല. എല്ലാത്തരം വിഭവങ്ങളിലും ചേര്‍ക്കാന്‍ സാധിക്കുന്ന വെജിറ്റബിളാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങിനെ കിംഗ് ഓഫ് വെജിറ്റബിള്‍ എന്നാണ് പറയുന്നത്. ഉരുളക്കിഴങ്ങില്‍ ധാരാളം ആവശ്യങ്ങള്‍ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. അതേസമയം ഒരു മാസം ഉരുളക്കിഴങ്ങ് കഴിക്കുന്നത് നിര്‍ത്തിയാല്‍ ചില കാര്യങ്ങള്‍ നിങ്ങളുടെ ശരീരത്തിന് സംഭവിക്കും. ഇതില്‍ പ്രധാനപ്പെട്ടത് നിങ്ങള്‍ക്ക് ആവശ്യ പോഷകങ്ങള്‍ ലഭിക്കില്ല എന്നതാണ്. ഉരുളക്കിഴങ്ങില്‍ ധാരാളം പൊട്ടാസ്യം, വിറ്റമിന്‍ സി, വിറ്റമിന്‍ ബി6, ഫൈബര്‍, മറ്റു ചില മിനറലുകള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്.
ധാരാളമായി കാര്‍ബോഹൈഡ്രേറ്റും ഉരുളക്കിഴങ്ങില്‍ ഉണ്ട്. ഇവയുടെയൊക്കെ കുറവ് ശരീരത്തില്‍ ഉണ്ടാകും. കൂടാതെ ശരീരത്തിന്റെ പ്രതിരോധ ശക്തിയെയും ഇത് ബാധിക്കും. വൈറല്‍ പനിയും ജലദോഷവും ചുമയും ഒക്കെ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. നിങ്ങള്‍ വിറ്റാമിന്‍ സിക്ക് പകരം ഓറഞ്ചോ നാരങ്ങനാരങ്ങയോ ഉപയോഗിക്കുകയാണെങ്കില്‍ ഇതിന്റെ പ്രശ്‌നം വരില്ല. കൂടാതെ ഉരുളക്കിഴങ്ങ് നിര്‍ത്തുന്നത് നിങ്ങളുടെ ദഹനത്തെയും പ്രതികൂലമായി ബാധിക്കും. മലബന്ധവും ഉണ്ടാവാന്‍ സാധ്യതയുണ്ട്