Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുട്ടയേക്കാള്‍ പ്രോട്ടിന്‍ പ്രധാനം ചെയ്യുന്ന 7 ഭക്ഷണങ്ങള്‍ ഇവയാണ്

മുട്ടയേക്കാള്‍ പ്രോട്ടിന്‍ പ്രധാനം ചെയ്യുന്ന 7 ഭക്ഷണങ്ങള്‍ ഇവയാണ്

മുട്ടയേക്കാള്‍ പ്രോട്ടിന്‍ പ്രധാനം ചെയ്യുന്ന 7 ഭക്ഷണങ്ങള്‍ ഇവയാണ്
, ബുധന്‍, 15 ഓഗസ്റ്റ് 2018 (12:54 IST)
ആരോഗ്യം നന്നായാല്‍ എല്ലാം അനുകൂലമാകുമെന്നാണ്. മാറിയ ജീവിത സാഹചര്യത്തില്‍ പലവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടേണ്ടിയതായി വരുന്നുണ്ട്. എന്നാല്‍, സ്‌ത്രീകളടക്കമുള്ള ഇന്നത്തെ യുവത്വം ആരോഗ്യം സംരക്ഷിക്കുന്നതില്‍ ശ്രദ്ധ കാണിക്കുന്നുണ്ട്.

ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ജിമ്മില്‍ പോകുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നുണ്ട്. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ ശരീരത്തിന് കരുത്തും ഊര്‍ജ്ജവും വര്‍ദ്ധിക്കും.  ഏറ്റവും കൂടുതല്‍ പ്രോട്ടീന്‍ ലഭ്യമാകുന്ന ഭക്ഷണം മുട്ട ആണെന്നതില്‍ ആര്‍ക്കും സംശയമില്ല.

മുട്ടയേക്കാള്‍ പ്രോട്ടീന്‍ ലഭിക്കുന്ന ഭക്ഷണങ്ങള്‍ ഇന്ന് ലഭ്യമാണ്. നമ്മള്‍ വീട്ടില്‍ തന്നെ തയ്യാറാക്കുകയും കഴിക്കുകയും ചെയ്യുന്ന ചില ആഹാരസാധനങ്ങള്‍ മുട്ടയ്‌ക്ക് സമമാണ്.

7.3ഗ്രാം പ്രോട്ടീന്‍ ലഭിക്കു ബീന്‍സ് പൊട്ടാസ്യത്തിന്‍റെയും കലവറയാണ്. വിറ്റാമിന്‍ സി ധാരാളമായി അടങ്ങിരിക്കുന്നതിനാല്‍ ബീന്‍സ് ശരീരത്തിന് കരുത്ത് പകരും. 22 ഗ്രാം പ്രോട്ടീനുള്ള ചിക്കനും 14 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുള്ള പനീറും മുട്ടയേക്കാള്‍ കേമനാണ്.

പ്രോട്ടീനോടൊപ്പം വിറ്റാമിന്‍ ഡിയും ധാരാളമായി അടങ്ങിയിരിക്കുന്ന പാല്‍ക്കട്ടിയും പ്രോട്ടീനുകളുടെ കലവറയെന്ന് അറിയപ്പെടുന്ന കടലമാവും ആരോഗ്യം പകരാന്‍ മുന്നില്‍ തന്നെയുള്ള വിഭവങ്ങളാണ്.

പ്രോട്ടീനോടൊപ്പം വിറ്റാമിന്‍ കെ,സി ഫൈബര്‍ എന്നിവ അടങ്ങിയ കോളീഫ്ലവര്‍ മുട്ടയെക്കാള്‍ പ്രോട്ടീന്‍ ലഭ്യമാക്കുന്ന ഒന്നാണ്. കലോറി മൂല്യം കുറവും പ്രോട്ടീന്‍റെ അളവ് വളരെക്കൂടുതലുമായ പൊട്ടുകടലയും മുട്ടയേക്കാള്‍ കേമനാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദേഷ്യം അടക്കാൻ കഴിയുന്നില്ലേ? ചെവിയിൽ പിടിച്ചാൽ മതി!