Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗ്രില്‍ഡ് ചിക്കന്‍ കഴിക്കുന്ന പുരുഷന്മാര്‍ ശ്രദ്ധിക്കുക; ഭാവിയില്‍ നിരാശപ്പെടേണ്ടി വരും!

ഗ്രില്‍ഡ് ചിക്കന്‍ കഴിക്കുന്ന പുരുഷന്മാര്‍ ശ്രദ്ധിക്കുക; ഭാവിയില്‍ നിരാശപ്പെടേണ്ടി വരും!

ഗ്രില്‍ഡ് ചിക്കന്‍ കഴിക്കുന്ന പുരുഷന്മാര്‍ ശ്രദ്ധിക്കുക; ഭാവിയില്‍ നിരാശപ്പെടേണ്ടി വരും!
, ബുധന്‍, 28 നവം‌ബര്‍ 2018 (13:28 IST)
ഇന്നത്തെ തലമുറയുടെ പ്രിയപ്പെട്ട ഭക്ഷണമാണ് ഫാസ്‌റ്റ് ഫുഡുകള്‍. ജീവിത ശൈലിയില്‍ മാറ്റം വന്നതോടെ ഭൂരിഭാഗം പേരുടെയും ഭക്ഷണക്രമത്തിലും മാറ്റം സംഭവിച്ചു. പുരുഷന്മാരെ പോലെ സ്‌ത്രീകളും പുതിയ ആഹാര രീതികളോട് താല്‍പ്പര്യം പ്രകടിപ്പിക്കുന്നുണ്ട്.

ഈ ഭക്ഷണക്രമത്തില്‍ ഇടം പിടിച്ച ഒന്നാണ് ഗ്രില്‍ഡ് ചിക്കന്‍. പുരുഷന്മാരെ അപേക്ഷിച്ച് സ്‌ത്രീകളാണ് ചിക്കന്‍ വിഭവങ്ങള്‍ കൂടുതലായി കഴിക്കുന്നതും ഇഷ്‌ടപെടുന്നതും. വറുത്തതും പൊരിച്ചതുമായ ചിക്കന്‍ വിഭവങ്ങളുടെ രുചിയാണ് ആകര്‍ഷമുണ്ടാക്കുന്നത്.

എണ്ണയില്‍ വറുക്കാത്തതുകൊണ്ട്  നല്ലതാണെന്ന വിശ്വാസത്തിലാണ് ഭൂരിഭാഗം പേരും ഗ്രില്‍ഡ് ചിക്കന്‍ കഴിക്കുന്നത്. എന്നാല്‍, ഈ ഭക്ഷണ രീതി ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.

എന്നാല്‍ ഗ്രില്‍‌ഡ് ചിക്കന്‍ പുരുഷന്മാര്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഉയര്‍ന്ന താപനിലയുള്ള തീയില്‍വെച്ച്‌ പാചകം ചെയ്യുന്ന ഗ്രില്‍ഡ് ചിക്കന്‍ പുരുഷന്റെ പ്രത്യുത്പാദന ശേഷിയെ ബാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

കൊളസ്‌ട്രോള്‍, ഹൃദയാഘാത പ്രശ്‌നങ്ങള്‍, അല്‍ഷിമേഴ്‌സ് എന്നീ രോഗങ്ങള്‍ പിടികൂടുന്നതും സ്വാഭാവികമാണ്. ധമനികളില്‍ ബ്ലോക്ക് പോലുള്ള പല പ്രശ്‌നങ്ങളും ഗ്രില്‍ഡ് ചിക്കന്റെ സംഭാവനയാണ്. ഈ രോഗങ്ങള്‍ പുരുഷന്മാരിലാണ് കൂടുതലായും കണ്ടു വരുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എത്ര കഴിച്ചാലും വണ്ണം വയ്‌ക്കുന്നില്ലേ ?; കാരണം ഇതാണ്