Select Your Language

Notifications

webdunia
webdunia
webdunia
webdunia

പെട്ടെന്ന് ശരീരഭാരം കൂടുന്നുവോ? കാരണം ഇവയാവാം

പെട്ടെന്ന് ശരീരഭാരം കൂടുന്നുവോ? കാരണം ഇവയാവാം
, ബുധന്‍, 1 നവം‌ബര്‍ 2023 (19:17 IST)
ശരീരഭാരത്തെ പറ്റിയും വ്യായാമത്തിന്റെ ആവശ്യത്തിനെ പറ്റിയും ശ്രദ്ധ നല്‍കുന്നവരാണ് നമ്മളില്‍ പലരും. വ്യായാമം ഇല്ലായ്മ മൂലവും ഇരുന്ന് കൊണ്ടുള്ള ജോലി മൂലവും പലര്‍ക്കും ശരീരഭാരം കൂടാറുണ്ട്. ഇവ കൂടാതെ മറ്റ് ചില കാരണങ്ങള്‍ കാരണവും ശരീരഭാഗം കൂടാം. സ്ത്രീകളില്‍ പിസിഒഎസ് കാരണം സാധാരണയായി ശരീരഭാരം കൂടാറുണ്ട്. ഓവുലേഷന്‍ പക്രിയ കൃത്യമാകാത്തത് കൊണ്ട് അണ്ഡാശയത്തില്‍ ചെറിയ കുമിളകള്‍ പോലുള്ള മുഴകള്‍ രൂപപ്പെടുന്ന അവസ്ഥയാണ് പിസിഒഎസ്. ഇത് ശരീരത്തിന്റെ ഹോര്‍മോണ്‍ ബാലൻസ് തടസ്സപ്പെടുത്തുകയും മെറ്റബോളിസത്തില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുന്നു.
 
വിട്ടുമാറാതെയുള്ള സമ്മര്‍ദ്ദമാണ് ശരീരഭാരം കൂട്ടാന്‍ കാരണമാക്കുന്ന മറ്റൊരു ഘടകം. സമ്മര്‍ദ്ദത്തിലാകുന്നത് കോര്‍ട്ടിസോള്‍ എന്ന സ്‌ട്രെസ് ഹോര്‍മോണിനെ ഉത്പാദിപ്പിക്കുന്നു. ഇത് ഉയര്‍ന്ന കലോറിക്കും അമിതമായ വിശപ്പിനും കാരണമാകുന്നു. കൂടാതെ ഉറക്കപ്രശ്‌നങ്ങളും ക്ഷീണവും ഉണ്ടാക്കുന്നു. മറ്റ് രോഗങ്ങള്‍ക്കായി കഴിക്കുന്ന മരുന്നുകളും പലപ്പോഴും ശരീരഭാരം കൂട്ടാറുണ്ട്.
 
തൈറോയിഡ് ഗ്രന്ധി ആവശ്യത്തിന് തൈറോയിഡ് ഹോര്‍മോണുകള്‍ ഉത്പാദിക്കാത്ത ഹൈപ്പോതൈറോയിഡിസം എന്ന അവസ്ഥ വന്നാലും ശരീരഭാഗം വര്‍ദ്ധിക്കും. സ്ത്രീകളില്‍ പ്രായത്തിന്റെ ഭാഗമായി സംഭവിക്കുന്ന ആര്‍ത്തവവിരാമസമയത്തുണ്ടാകുന്ന ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയും ശരീരഭാരം വര്‍ധിക്കാന്‍ കാരണമാകും. ഉറക്കക്കുറവും ശരീരഭാരം ഉയരാന്‍ കാരണമാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എല്ലാ പാമ്പുകളോടും കളിക്കുന്ന പോലെ അണലിയുടെ അടുത്ത് പോകരുത് ! വേണം ജാഗ്രത