സംസ്ഥാനത്ത് ഏഴ് പേർക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളവരിലാണ് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. 3 തമിഴ്‌നാട് സ്വദേശികളടക്കം 7 പേരിലാണ് രോഗബാധ കണ്ടെത്തിയത്.
അതേസമയം നിലവിൽ കേരളത്തിൽ ബ്ലാക്ക് ഫംഗസ് ബാധ സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് ആരോഗ്യവിദഗ്‌ധർ ചൂണ്ടികാണിക്കുന്നത്. ആന്റി ഫംഗൽ മരുന്നുകൾ ഉപയോഗിച്ച് രോഗം ഭേദപ്പെടുത്താൻ സാധിക്കും. സംസ്ഥാനത്തെ ചികിത്സാ പ്രോട്ടോക്കോളില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വായുവിലുള്ള മ്യൂക്കോമൈസെറ്റിസ് എന്ന ഫംഗസാണ് രോഗമുണ്ടാക്കുന്നത്. വായു, മണ്ണ്, ഭക്ഷണം എന്നിവയിലൊക്കെ ഈ ഫംഗസ് ഉണ്ടാകാം. കൊവിഡ് ബാധിതർ,പ്രമേഹരോഗികൾ പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരിലാണ് ഫംഗസ് ബാധയ്ക്ക് സാധ്യതകൾ ഏറെയുള്ളത്.