Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമോ? കോവിഡ് കാലത്തെ സെക്‌സില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമോ? കോവിഡ് കാലത്തെ സെക്‌സില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
, വെള്ളി, 23 ഏപ്രില്‍ 2021 (19:43 IST)
കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷം സെക്‌സില്‍ ഏര്‍പ്പെടുന്നതുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. വാക്‌സിന്‍ സ്വീകരിച്ച ശേഷം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടരുതെന്ന് ഒരു പഠനങ്ങളും പറഞ്ഞിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളൊന്നും ആരോഗ്യമന്ത്രാലയം പുറത്തിറക്കിയിട്ടില്ല. എന്നാല്‍, കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ കൂടുതല്‍ കരുതല്‍ വേണം. വാക്‌സിന്‍ സ്വീകരിച്ച ശേഷം മാത്രമല്ല കോവിഡ് വ്യാപനത്തിന്റെ ഈ സാഹചര്യത്തിലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ പങ്കാളികള്‍ അതീവ ശ്രദ്ധ പുലര്‍ത്തണം. 
 
രണ്ടാമത്തെ ഡോസ് വാക്‌സിന്‍ സ്വീകരിച്ച ശേഷം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ രണ്ടോ മൂന്നോ ആഴ്ചത്തേയ്ക്ക് പൂര്‍ണമായും കോണ്ടം ഉപയോഗിക്കാന്‍ ശ്രമിക്കണം. ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിച്ച് മാത്രമേ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാവൂ എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. 
 
കോവിഡ് കാലത്തെ ലൈംഗിക ബന്ധത്തില്‍ കൂടുതല്‍ ശ്രദ്ധവേണമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. സെക്‌സിനു മുന്‍പും പിന്‍പും കുളിച്ച് ശരീരം അണുവിമുക്തമാക്കണം. വൈറസ് പകരാന്‍ സാധ്യതയുള്ള സെക്‌സ് പൊസിഷനുകളോ മാര്‍ഗങ്ങളോ ഒഴിവാക്കുന്നത് നല്ലതായിരിക്കുമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ മാസ്‌ക് ധരിക്കുന്നതും നല്ല രീതിയാണ്. കോവിഡ് മഹാമാരിക്കെതിരെ സ്വയം പ്രതിരോധം തീര്‍ക്കുകയാണ് അത്യുത്തമമെന്നും സമ്പര്‍ക്കം പുലര്‍ത്തുന്ന സാഹചര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്നും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൈഡസ് കാഡിലയുടെ കൊവിഡ് മരുന്നിന് അടിയന്തിര അനുമതി