Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഞങ്ങൾ ആരോടാണ് സംസാരിക്കേണ്ടതെന്ന് കെജി‌രിവാൾ, മുഖ്യമന്ത്രിമാരുമായുള്ള ചർച്ച തത്സമയം ടിവിയിൽ, മോദിക്ക് അതൃ‌പ്‌തി

ഞങ്ങൾ ആരോടാണ് സംസാരിക്കേണ്ടതെന്ന് കെജി‌രിവാൾ, മുഖ്യമന്ത്രിമാരുമായുള്ള ചർച്ച തത്സമയം ടിവിയിൽ, മോദിക്ക് അതൃ‌പ്‌തി
, വെള്ളി, 23 ഏപ്രില്‍ 2021 (17:18 IST)
കൊവിഡ് അതിരൂക്ഷമായി ബാധിച്ച പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ ചർച്ചയെ തുടർന്ന് പുതിയ വിവാദം. യോഗം പുരോഗമിക്കുന്നതിനിടെ വിശദാംശങ്ങൾ ഡൽഹി സർക്കാർ ടെലിവിഷനിൽ തത്സമയം പ്രദർശിപ്പിച്ചതിനെ തുടർന്ന് പ്രധാനമന്ത്രി അതൃപ്‌തി പ്രകടിപ്പിച്ചു.
 
യോഗം രാഷ്ട്രീയവേദിയാക്കി ഡൽഹി സർക്കാർ മാറ്റിയെന്നാണ് കേന്ദ്രത്തിന്റെ വിമർശനം. സംഭവം വിവാദമായതോടെ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ  ഖേദം പ്രകടിപ്പിച്ചു. അതീവ രഹസ്യസ്വഭാവമുള്ള യോഗം തത്സമയം പ്രദർശിപ്പിച്ച ഡൽഹി സർക്കാരിന്റെ നടപടി രാജ്യത്തിന്റെ കീഴ്‌വഴക്കത്തിനും പ്രോട്ടോക്കോളിനും എതിരാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ വിമർശനം ഉൾക്കൊണ്ട കേജ്‌രിവാൾ ഇത്തരം കാര്യങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്ന് ഉറപ്പ് നൽകി.
 
അതേസമയം യോഗം തത്സമയം സംപ്രേഷണം ചെയ്യരുതെന്നു പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്ന് യാതൊരു തരത്തിലുള്ള നിർദേശവും ഉണ്ടായിരുന്നില്ലെന്നും അസൗകര്യമുണ്ടായതിൽ ഖേദിക്കുന്നുവെന്നും കെജ്‌രി‌വാൾ പറഞ്ഞു. യോഗത്തിൽ ഡൽഹിയിൽ ഓക്സിജൻ ക്ഷാമം വർധിക്കുകയാണെന്നും ഡല്‍ഹിയിലെ ആശുപത്രികളിൽ രോഗികൾ‌ ഓക്സിജൻ അഭാവം മൂലം മരണം കാത്തുകിടക്കുമ്പോൾ ഞാൻ ആരോടാണ് സംസാരിക്കേണ്ടതെന്നും കെജ്‌രിവാൾ പ്രധാനമന്ത്രിയോട് ചോദിച്ചിരുന്നു. ഈ ദൃശ്യങ്ങളാണ് തത്സമയം സംപ്രേക്ഷണം ചെയ്‌തത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kerala Lottery NIRMAL LOTTERY RESULT ഒന്നാം സമ്മാനം തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിന്,ആ ഭാഗ്യശാലി നിങ്ങളാണോ?