Select Your Language

Notifications

webdunia
webdunia
webdunia
webdunia

Sex in Women: ലൈംഗികബന്ധത്തില്‍ സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് പറയുന്നത് എന്തുകൊണ്ട്?

Sex in Women: ലൈംഗികബന്ധത്തില്‍ സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് പറയുന്നത് എന്തുകൊണ്ട്?
, ശനി, 18 ജൂണ്‍ 2022 (19:57 IST)
ബന്ധങ്ങളില്‍ ലൈംഗിക ജീവിതത്തിനുള്ള പങ്ക് നിര്‍ണയാകമാണ്. പരസ്പരം മനസും ശരീരവും പങ്കുവയ്ക്കുന്നതിലൂടെ ഇരുവര്‍ക്കുമിടയിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകും. ലൈംഗിക ജീവിതത്തിന്റെ ആദ്യ നാളുകള്‍ക്ക് ശേഷം സ്ത്രീക്കുള്ള പ്രധാന പരാതിയാകും രതിമൂര്‍ച്ഛ നേടാന്‍ കഴിയുന്നില്ല എന്നത്.
 
സ്ത്രീയെ രതിമൂര്‍ച്ഛയില്‍ എത്തിക്കാന്‍ സമയമെടുക്കുമെന്നത് സത്യമാണ്. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇക്കാര്യത്തില്‍ പുരുഷന് നേട്ടമുണ്ടാക്കാം. ജി-സ്പോട്ട് കണ്ടെത്തി ഉദ്ധീപനം നല്‍കുന്നതിനൊപ്പം വ്യത്യസ്ഥ പൊസിഷനുകള്‍ പരീക്ഷിക്കുന്നതും സഹായകമാണ്. സെക്സില്‍ സ്ത്രീകളുടെ താല്‍പര്യങ്ങള്‍ക്കാണ് പ്രഥമ പരിഗണന നല്‍കേണ്ടത്. അല്ലെങ്കില്‍ ലൈംഗികബന്ധം വിരസത നിറഞ്ഞതാകും. 
 
ഓറല്‍ സെക്സ്, നിപ്പിള്‍ സ്റ്റിമുലേഷന്‍, ഫോര്‍പ്ലേ എന്നിവ വഴിയും സ്ത്രീയെ ഓര്‍ഗാസമെന്ന മായിക ലോകത്ത് എത്തിക്കാന്‍ സാധിക്കും. പുതിയ പരീക്ഷണങ്ങള്‍ നടത്തുകയും സെക്സിനിടയിലുള്ള സ്നേഹ സംഭാഷണങ്ങളും സ്ത്രീയെ ഉത്തേജിപ്പിക്കും. സ്ത്രീയുടെ താല്‍പര്യം അനുസരിച്ച് വേണം ഓരോ സെക്‌സ് പൊസിഷനുകളും പരീക്ഷിക്കാന്‍. ലിംഗ യോനീ ബന്ധത്തിനു സ്ത്രീകളുടെ അനുവാദം ചോദിക്കണം. അവര്‍ ശാരീരികമായി തയ്യാറാകുമ്പോള്‍ മാത്രമേ ലിംഗപ്രവേശം നടത്താവൂ. അല്ലാത്തപക്ഷം ലൈംഗികബന്ധം പരാജയമായിരിക്കും. 
 
സെക്സും സ്ട്രെസും ഒരുമിച്ചു പോകില്ലെന്ന കാര്യം മനസിലുണ്ടാകണം. അതിനാല്‍ സ്ത്രീക്ക് ഇഷ്ടമുള്ള സമയത്തും സെക്‌സിന് സമയം കണ്ടെത്തണം. വ്യത്യസ്ത ഇടങ്ങളിലെ സെക്സും സ്ത്രീകളില്‍ വജൈനല്‍ ഓര്‍ഗാസത്തെ സഹായിക്കും.
 
ജേര്‍ണല്‍ ഓഫ് സെക്ഷ്വല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു ഫലപ്രകാരം ഫോര്‍പ്ലേ വജൈനല്‍ ഓര്‍ഗാസത്തിനുള്ള പ്രധാനപ്പെട്ട ഒരു വഴിയാണെന്നു പറയാം. ഫോര്‍പ്ലേ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ഇത് വജൈനല്‍ ഓര്‍ഗാസത്തിനു സഹായിക്കുകയും ചെയ്യും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രഭാത ഭക്ഷണം ശരിയായി കഴിച്ചാല്‍ ശരീരഭാരം കുറയ്ക്കാം