പപ്പായയുടെ രുചിയുള്ള ഷമാം; ഗുണങ്ങള്‍ ചില്ലറയല്ല
ഷമാമിലെ ബീറ്റാകരോട്ടിന്‍ കണ്ണുകള്‍ക്ക് ആരോഗ്യമേകുന്നു
കുക്കുര്‍ബിറ്റേസി കുടുംബത്തില്‍പ്പെട്ട ഫലമാണ് ഷമാം. ഇറാനാണ് ഷമാമിന്റെ ജന്മദേശം. ഏറെ ആരോഗ്യഗുണങ്ങള്‍ ഉള്ള ഷമാമിന് പപ്പായയുടെ രുചിയാണ്. മസ്‌ക് ലെമണ്‍ എന്നറിയപ്പെടുന്ന ഈ പഴത്തിന് സ്വീറ്റ് ലെമണ്‍ എന്നും കാന്റ് ലോപ്പ് എന്നും പേരുണ്ട്. മലയാളത്തില്‍ തയ്കുമ്പളം എന്ന് വിളിക്കും.
ധാതുക്കള്‍, വൈറ്റമിന്‍ എ, പൊട്ടാസ്യം, ഭക്ഷ്യനാരുകള്‍ എന്നിവയാല്‍ സമ്പന്നമാണ് ഷമാം
ഷമാമിലെ ബീറ്റാകരോട്ടിന്‍ കണ്ണുകള്‍ക്ക് ആരോഗ്യമേകുന്നു
ഷമാം പതിവായി കഴിച്ചാല്‍ അകാല വാര്‍ധക്യം തടയാം
കുറഞ്ഞ കാലറിയും ധാരാളം നാരുകളും ഉള്ളതിനാല്‍ ഷമാം ശരീരഭാരം കുറയ്ക്കുന്നു
നാരുകള്‍ ധാരാളം ഉള്ളതിനാല്‍ ദഹനത്തിനു സഹായിക്കുന്നു
ധാരാളം വെള്ളം അടങ്ങിയിട്ടുള്ളതിനാല്‍ ചര്‍മത്തിന്റെ ജലാംശം നിലനിര്‍ത്തുന്നു
ഇതിലെ ഇനോസിറ്റോള്‍ മുടി വളരാന്‍ സഹായിക്കുന്നു
ഉറക്കമില്ലായ്മയ്ക്കും ഷമാം പരിഹാര മാര്‍ഗമാണ്
അതേസമയം, അമിതമായി ഷമാം കഴിക്കരുത്. ഇതിലടങ്ങിയ സോര്‍ബിറ്റോള്‍ എന്ന കാര്‍ബോഹൈഡ്രേറ്റ് കൂടുതല്‍ അളവില്‍ ശരീരത്തിലെത്തുന്നത് വയറിളക്കം, ഗ്യാസ് എന്നിവയ്ക്ക് കാരണമാകുന്നു. പകല്‍ സമയം ഷമാം കഴിക്കുന്നതാണ് നല്ലത്.