Select Your Language

Notifications

webdunia
webdunia
webdunia
Saturday, 12 April 2025
webdunia

ചായ പ്രേമിയാണോ?; അമിതമായി കുടിച്ചാൽ ആരോഗ്യ പ്രശ്നങ്ങൾ നിരവധി

ഒരു കപ്പ് ചായയിൽ അടങ്ങിയിരിക്കുന്നത് 40 ഗ്രാം കഫീനാണ്.

Tea

റെയ്‌നാ തോമസ്

, ചൊവ്വ, 28 ജനുവരി 2020 (14:31 IST)
നിങ്ങൾ ഒരു ചായ പ്രേമിയാണോ?; ദിവസവും മൂന്നും നാലും തവണയൊക്കെ ചായ കുടിക്കുന്നവരാണെങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് ആരോഗ്യപ്രശ്നങ്ങളാണ്. രണ്ടിൽ കൂടുതൽ തവണ ചായ കുടിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല എന്നാണ് പഠനങ്ങൾ പറയുന്നത്. 
 
ഒരു കപ്പ് ചായയിൽ അടങ്ങിയിരിക്കുന്നത് 40 ഗ്രാം കഫീനാണ്. അമിതമായ അളവില്‍ കഫീന്‍ ശരീരത്തിലെത്തിയാല്‍ ദോഷം ചെയ്യും. കഫീനൊപ്പമുള്ള ടാനിന്‍ ശരീരത്തിലെ ഇരുമ്പ് അംശം കുറയുന്നതിനും പോഷകാഹാരക്കുറവ് ഉണ്ടാകുന്നതിന് കാരണമാകാറുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
 
ടാനിന്‍ എന്ന ആന്റി ഓക്‌സിഡന്റിന് ധാരാളം ഗുണങ്ങളുണ്ടെന്നത് നേര് തന്നെ. എന്നാല്‍ ഇവ വയറ്റില്‍ അസിഡിറ്റിയും ഗ്യാസുമുണ്ടാക്കാന്‍ കാരണമാകുന്നുവെന്നാണ് മറ്റൊരു കണ്ടെത്തല്‍. അതുപോലെ തന്നെ അമിതമായി ചായ കുടിക്കുന്നവരില്‍ ഗ്യാസ് മൂലമുള്ള ബുദ്ധിമുട്ടുകള്‍ കൂടുതലായി കാണാനുള്ള സാധ്യതയുമുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചുണങ്ങിന് പരിഹാരം അടുക്കളയിൽ തന്നെയുണ്ട്, അറിയൂ ഈ വിദ്യകൾ !