ആശങ്കയിൽ ലോകം; കൊറോണ വൈറസ് ബാധിച്ച് 106 മരണം; 1300 പേർക്ക് രോഗം സ്ഥിരീകരിച്ചു
ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി തിരികെ എത്തിക്കാനായി കേന്ദ്രസർക്കാർ പ്രത്യേക വിമാനം സജ്ജമാക്കി.
Publish Date: Tue, 28 Jan 2020 (07:54 IST)
Updated Date: Tue, 28 Jan 2020 (07:55 IST)
കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഉയരുന്നു. ചൈനയിൽ ഇതുവരെ 106 പേർ മരിച്ചതായാണ് ഇപ്പോൾ റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. 1300 പേർക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ചൈനയിൽ വൈറസ് ബാധിച്ചവരുടെ എണ്ണം 4000ത്തിലധികമായി.
അതേസമയം ചൈനയിൽ കുടുങ്ങിയ തങ്ങളുടെ പൗരന്മാരെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് മറ്റ് രാജ്യങ്ങൾ. ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി തിരികെ എത്തിക്കാനായി കേന്ദ്രസർക്കാർ പ്രത്യേക വിമാനം സജ്ജമാക്കി.