പാമ്പ് കടിയേറ്റാല്‍ ഉടന്‍ ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ ചില കാര്യങ്ങളും ഉണ്ട്. കൃത്യമായി വൈദ്യസഹായം തേടുകയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഒരു കാരണവശാലും ആശുപത്രിയില്‍ പോകാന്‍ വൈകരുത്. കടിച്ച പാമ്പിനെ കണ്ടെത്താന്‍ അന്വേഷണം നടത്തുന്നതും അതുമൂലം ആശുപത്രിയില്‍ എത്താന്‍ വൈകുന്നതും മണ്ടത്തരമാണ്. പാമ്പ് കടിച്ചാല്‍ തിരിച്ചു കടിച്ചാല്‍ വിഷമിറങ്ങും എന്നൊക്കെ കേട്ടിട്ടുണ്ട്. ഇതൊരു തമാശയായി മാത്രമേ കരുതാനാവൂ. തിരിച്ചു കടിക്കാന്‍ പാമ്പിനെ തിരഞ്ഞു പോയാല്‍ രണ്ടാമതൊരു കടി കൂടി വാങ്ങിക്കാം എന്നതില്‍ കവിഞ്ഞു യാതൊരു പ്രയോജനവും ഉണ്ടാകാന്‍ സാധ്യതയില്ല. ഇത്തരം സാഹസങ്ങള്‍ക്ക് മുതിരാതിരിക്കുക.