Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൊബൈലിൽ മണിക്കൂറുകൾ സംസാരിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിന് ഇടയാക്കാൻ സാധ്യതയെന്ന് പഠനം

മൊബൈലിൽ മണിക്കൂറുകൾ സംസാരിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിന് ഇടയാക്കാൻ സാധ്യതയെന്ന് പഠനം
, ഞായര്‍, 7 മെയ് 2023 (16:08 IST)
മൊബൈൽ ഫോണിൽ അധികസമയം സംസാരിക്കുന്നത് രക്തസമ്മർദ്ദം ഉയർത്തുമെന്ന് പുതിയ പഠനം. ആഴ്ചയിൽ 30 മിനിറ്റോ അതിലധികമോ ഫോൺ വിളിക്കുന്നവരിൽ മറ്റുള്ളവരേക്കാൾ 12 ശതമാനം ഉയർന്ന രക്തസമ്മർദ്ദത്തിന് സാധ്യതയുള്ളതായുള്ള പഠനം യൂറോപ്പ്യൻ ഹാർട്ട് ജേണൽ- ഡിജിറ്റൽ ഹെൽത്ത് എന്ന ജേണലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
 
ഫോണിലൂടെ എത്രമിനിറ്റ് സംസാരിക്കുന്നു എന്നത് ഹൃദയത്തിൻ്റെ ആരോഗ്യത്തെ ബാധിക്കുന്ന ഘടകമാണെന്നാണ് ഗവേഷകർ പറയുന്നത്. ഫോണിലൂടെ കൂടുതൽ നേരം സംസാരിക്കുന്നത് ഹൃദയത്തിന് പ്രശ്നകരമാണ്. 10 വയസിന് മുകളിലുള്ള ലോകജനസംഖ്യയുടെ മുക്കാൽ ശതമാനത്തിനും സ്വന്തമായി മൊബൈൽ ഫോൺ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 30നും 79നും ഇടയിലുള്ള 130 കോടി ആളുകൾക്ക് ഉയർന്ന രക്തസമ്മർദ്ദം ഉള്ളതായാണ് കണക്കുകൾ. ലോകത്തെ ഹൃദയാഘാതങ്ങളുടെയും മസ്തിഷ്കാഘാതങ്ങളുടെയും പിന്നിലെ പ്രധാനകാരണം ഹൈപ്പർ ടെൻഷനാണ്.
 
യുകെ ബയോബാങ്കില്‍നിന്നാണ് പഠനത്തിനാവശ്യമായ വിവരങ്ങള്‍ ശേഖരിച്ചത്. 37 നും 73 നും ഇടയിലുള്ള 2,12,046 ആളുകളെ ഉള്‍പ്പെടുത്തിയായിരുന്നു പഠനം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Long Covid Symptoms: കൊവിഡ് മാറി ഈ പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ? ലോങ് കൊവിഡാകാം ശ്രദ്ധ നൽകാം