Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമിതവണ്ണം നേരിട്ട് ബാധിക്കുന്നത് ശരീരത്തിലെ ഏതു ഭാഗത്ത് ?

അമിതവണ്ണം നേരിട്ട് ബാധിക്കുന്നത് ശരീരത്തിലെ ഏതു ഭാഗത്ത് ?
, ചൊവ്വ, 18 ജൂണ്‍ 2019 (19:41 IST)
ഭക്ഷണങ്ങളും ജീവിത ശൈലിയും മാറിയതോടെ അമിതവണ്ണവും ഭാരക്കൂടുതലും പലരിലും ഒരു പ്രശ്‌നമായി വളര്‍ന്നു കഴിഞ്ഞു. പുരുഷന്മാരെ പോലെ സ്‌ത്രീകളിലും ഈ ആശങ്ക ശക്തമാണ്.

അമിതവണ്ണം പലവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നതില്‍ സംശയമില്ല. അമിത ശരീരവണ്ണം ഹൃദയത്തെ നേരിട്ടും അല്ലാതെയും ബാധിക്കുമെന്നും നേരിട്ടും അല്ലാതെയുമുള്ള പല അസുഖങ്ങള്‍ക്കും കാരണമാകുമെന്നുമാണ് സ്വീഡനില്‍ നിന്നുള്ള ഒരു കൂട്ടം ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

അമിതവണ്ണം എയറോട്ടിക് വാള്‍വ് സ്‌റ്റെനോസിസ് എന്ന അസുഖത്തിന് സാധ്യത വര്‍ദ്ധിപ്പിക്കും.  ഹൃദയ വാള്‍വ് നല്ലരീതിയില്‍ തുറക്കാനാകാതെ രക്തയോട്ടത്തെ പ്രതികൂലമായി ബാധിക്കുന്ന അവസ്ഥയാണിത്. സൂക്ഷിച്ചില്ലെങ്കില്‍ വാള്‍വ് മാറ്റിവെക്കേണ്ട സാഹചര്യം വരെ ഇതില്‍ വന്നേക്കാം.

'ഹാര്‍ട്ട് ഫെയിലിയര്‍' ഉള്‍പ്പെടെ ഹൃദയസംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കും അമിതവണ്ണം കാരണമാകുന്നു. രക്തസമ്മര്‍ദ്ദം ഉയരാന്‍ ഇടയാക്കുന്നതും ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെത്തന്നെ ബാധിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എരിവുള്ള ഭക്ഷണങ്ങൾ ഇഷ്‌ടപ്പെടുന്നവരാണോ നിങ്ങള്‍ ?; എങ്കില്‍ ശ്രദ്ധിക്കുക!