Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിരൽ ഞൊടിക്കലിൽ ഇങ്ങനെ ചില അപകടങ്ങൾ പതിയിരിക്കുന്നുണ്ട് !

വിരൽ ഞൊടിക്കലിൽ ഇങ്ങനെ ചില അപകടങ്ങൾ പതിയിരിക്കുന്നുണ്ട് !
, തിങ്കള്‍, 17 ജൂണ്‍ 2019 (16:08 IST)
ജോലി ചെയ്ത് ക്ഷീണിക്കുമ്പോൽ ഒരു ആശ്വാസത്തിന് വേണ്ടിയും. വെറുതെ ഇരിക്കുമ്പോഴുമെല്ലാം വിരൽ ഞൊടിക്കുന്ന ശീലമുള്ളവരാണ് നമ്മളിൽ പലരും. ചിലർക്ക് അത് ഒരു ആശ്വാസമാണ് ചിലർക്ക് വിരലുകൾ ഞൊടിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദം കേക്കാനുള്ള കൗതുകത്തിനായാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാൽ അശ്രദ്ധമായി ഇടക്കിടക്ക് വിരൽ ഞൊടിക്കുന്നത് ചിലപ്പോൾ എല്ലുകളുടെ ആരോഗ്യത്തെ സാരമായി ബാധിക്കാം എന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
 
എന്താണ് വിരൽ ഞൊടിക്കുമ്പോൽ സംഭവിക്കുന്നത് ? ഇത് ചിലപ്പോൾ വിരലുകളിലെ സന്ധികൾക്കിടയിൽ തങ്ങിനിൽക്കുന്ന വായുകുമിളകൾ പൊട്ടുന്നതാവാം, ചിലപ്പോൾ ലിഗ്‌മെന്റ്, ടെണ്ടന്റസ് എന്നിവ സ്ട്രെച്ച് ആകുമ്പോൽ ഉണ്ടാകുന്നതുമാകാം. അധികം ബലം നൽകാതെ വിരലുകൾ ഞൊടിക്കുന്നതുകൊണ്ട് ആരോഗ്യ പ്രശ്നങ്ങൽ ഉണ്ടായേക്കില്ല. എന്നൽ ജോലിക്കിടയിൽ ശരീയം മുഴുവൻ സ്ട്രെച്ച് ചെയ്തുകൊണ്ട് വിരൽ ഞൊടിക്കുമ്പോൾ കൂടുതൽ ബലം വിരലുകളിലേക്ക് നൽകപ്പെടും. ഇത് വിരകുകളിലെ അസ്ഥിക്ക് ദോഷകരമാണ്.
 
പെട്ടന്ന് വിരലുകൾ ഞൊടിക്കുന്നതിനേക്കാൾ നല്ലത് വിരലുകൾ നന്നായി മസാജ് ചെയ്യുന്നതാണ് എന്നാണ് വിദഗ്ധർ പറയുന്നത്. ജോലിക്കിടയിൽ പെട്ടന്ന് കഴുത്ത് വെട്ടിക്കുന്നതാണ് കൂടുതൽ അപകടം. കഴുത്തിലെ തരുണാസ്ഥികൾക്ക് ഇത് ഗുരുതരമായ പ്രശ്നങ്ങൽ ഉണ്ടാക്കും. പ്രായമായവർ ഈ രണ്ട് ശീലങ്ങളും ഒഴിവാക്കുന്നതാണ് നല്ലത് എന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രണയം തരുന്ന ഈ ആരോഗ്യ ഗുണങ്ങൾ കേട്ടാൽ ആരും ഒന്ന് ഞെട്ടും !