Select Your Language

Notifications

webdunia
webdunia
webdunia
webdunia

നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ: ഉറക്കം കൃത്യമായാൽ സിറോസിസ് സാധ്യത കുറയുമെന്ന് പഠനം

നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ: ഉറക്കം കൃത്യമായാൽ സിറോസിസ് സാധ്യത കുറയുമെന്ന് പഠനം

അഭിറാം മനോഹർ

, വ്യാഴം, 19 സെപ്‌റ്റംബര്‍ 2024 (14:04 IST)
മദ്യം ഉപയോഗിക്കാത്തവരുടെ കരളില്‍ കൊഴുപ്പടിയുന്നതിലൂടെ ഉണ്ടാകുന്ന സിറോസിസ് പ്രതിരോധിക്കാന്‍ കൃത്യമായ ഉറക്കത്തിലൂടെയാകുമെന്ന് പഠനം. ചൈനയിലെ വാഷൂങ് യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് രോഗികളില്‍ സിറോസിസ് കുറയ്ക്കാന്‍ ആരോഗ്യകരമായ ഉറക്കത്തിനാകുമെന്ന് പറയുന്നത്.
 
1,12,196 നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് രോഗികളില്‍ നടത്തിയ ഗവേഷണത്തിലാണ് ഉറക്കമില്ലായ്മ ക്രമേണ സിറോസിസിലേക്ക് നയിക്കുമെന്ന് വ്യക്തമായത്. രോഗം വരാന്‍ ജനിതകമായ സാധ്യതയുള്ളവരില്‍ കൃത്യമായ ഉറക്കത്തിന്റെ ഗുണങ്ങള്‍ പ്രതിഫലിച്ചെന്ന് ഹെപ്പറ്റോളജി ഇന്റര്‍നാഷണല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. കരളിന് കൂടുതല്‍ പരിക്കേല്‍ക്കുമ്പോള്‍ കേടുവന്ന കലകളും കൂടും. അങ്ങനെ കരളിന്റെ രൂപം തന്നെ മാറിപോകുന്ന അവസ്ഥയാണ് സിറോസിസ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരാള്‍ക്ക് നിങ്ങളോട് പ്രണയം തോന്നിയാല്‍ അറിയാന്‍ സാധിക്കുന്ന ഏഴു ലക്ഷണങ്ങള്‍