നമ്മളില്‍ പലരും പലതരത്തിലുള്ള ഭക്ഷണ പ്രിയരാണ് ചിലര്‍ക്ക് പ്രിയം മധുരമാണെങ്കില്‍ ചിലര്‍ക്ക് പിയം എരിവിനോടായിരിക്കും. ഒരുാട് ഭക്ഷണം കഴിക്കുന്നവരില്‍ ഏറെയും എരിവിനോട് പ്രിയമുള്ളവരായിരിക്കും. എരിവു ഭക്ഷണത്തില്‍ പ്രധാനമായും അടങ്ങിയിരിക്കുന്നത് കപ്‌സൈകിന്‍ എന്ന സംയുക്തമാണ്. ഇത് ശരീരത്തില്‍ പലമാറ്റങ്ങള്‍ക്കും കാരണമാകും. ഇത് വായിലെയും ദഹനസംവിധാനത്തിലെയും പല റിസപ്റ്ററുകളെയും ഉത്തേജിപ്പിക്കുകയും തല്‍ഫലമായി ശരീരത്തില്‍ ചൂട് അനുഭവപ്പെടുകയും ചെയ്യുന്നു.
അമിതമായി എരിവ് കഴിക്കുന്നത് നെഞ്ചെരിച്ചില്‍ ദഹനപ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമായേക്കാം. എന്നാല്‍ മിതമായ അളവില്‍ എരിവ് കഴിക്കുന്നത് ഹൃദ്രോഗം പ്രമേഹം അര്‍ബുദ സാധ്യത എന്നിവ കുറയ്ക്കുന്നു.