Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓറഞ്ചിന്റെ കുരു അറിയാതെ എങ്കിലും കഴിച്ചിട്ടുണ്ടോ ?; എങ്കില്‍...

ഓറഞ്ചിന്റെ കുരു അറിയാതെ എങ്കിലും കഴിച്ചിട്ടുണ്ടോ ?; എങ്കില്‍...

ഓറഞ്ചിന്റെ കുരു അറിയാതെ എങ്കിലും കഴിച്ചിട്ടുണ്ടോ ?; എങ്കില്‍...
, ഞായര്‍, 22 ഏപ്രില്‍ 2018 (15:22 IST)
ഗുണങ്ങള്‍ നിരവധിയുള്ള ഓറഞ്ച് കഴിക്കാത്തവരായി ആരും തന്നെയില്ല. വിറ്റാമിന്‍ സി യുടെ കലവറയും  കാത്സ്യത്തിന്റെ ഏറ്റവും മികച്ച ശേഖരമാണ് ഓറഞ്ചിലുള്ളത്.

100 ഗ്രാം ഓറഞ്ചില്‍ 26 മില്ലി ഗ്രാം കാത്സ്യം അടങ്ങിയിരിക്കുന്നു. സോഡിയം, മഗ്‌നീഷ്യം, കോപ്പര്‍, സള്‍ഫര്‍, ക്ലോറിന്‍, ഫോസ്ഫറസ് എന്നിവയും ജീവകം എ, ബി, സി മുതലായവയും ഓറഞ്ചില്‍ നല്ല തോതിലുണ്ട്.

ആരോഗ്യത്തിന് ഹാനികരമാകുമെന്ന തെറ്റിദ്ധാരണ മൂലം പലരും ഓറഞ്ച് കഴിക്കുമ്പോള്‍ കുരു ഒഴിവക്കാറുണ്ട്. എന്നാല്‍, ഈ റിപ്പോര്‍ട്ട് തെറ്റാണെന്നും ധാരാളം ഫൈബര്‍ അടങ്ങിയിട്ടുളള ഓറഞ്ചിന്‍റെ കുരു മനുഷ്യ ശരീരത്തിന് നല്ലതാണെന്നുമാണ് പുറത്തു വരുന്ന പഠനങ്ങള്‍ പറയുന്നത്.

വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്ന ഓറഞ്ചിന്റെ കുരു ശരീരത്തിന്‍റെ മെറ്റാബോളിസത്തെ സഹായിക്കും. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഇവ ശരീരത്തിനെ കൂടുതല്‍ ബലപ്പെടുത്തും. ഓറഞ്ച് കഴിക്കുന്നത് വയറിനും ഉത്തമമാണ്.

ഓറഞ്ച് നിത്യവും കഴിക്കുന്നത് വഴി ശരീരത്തിന് അകത്തും പുറത്തുമുള്ള അലര്‍ജികളെ തടയാം. ബ്ലഡ് പ്രഷര്‍ കുറക്കാനും ഹീമോഗ്ലോബിന്‍ ഉല്പാദിപ്പിക്കാനും ഇത് സഹായിക്കുന്നു. വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നതുകൊണ്ട് ഇതിന്റെ ജ്യൂസ് ശരീരത്തില്‍ പുരട്ടുന്നത് നല്ലതാണ്. ഓറഞ്ചിന്റെ തൊലിയിലും ധാരാളം പോഷകമൂല്യങ്ങള്‍ അടങ്ങിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മത്തിയുടെ മുള്ളും തലയും കഴിക്കണമെന്ന് പറയുന്നത് വെറുതെയല്ല