Select Your Language

Notifications

webdunia
webdunia
webdunia
webdunia

സഹിക്കാന്‍ പറ്റാത്ത പല്ലുവേദനയോ, ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

സഹിക്കാന്‍ പറ്റാത്ത പല്ലുവേദനയോ, ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

സിആര്‍ രവിചന്ദ്രന്‍

, ശനി, 6 മെയ് 2023 (19:05 IST)
പല്ല് വേദന വന്നുകഴിഞ്ഞാല്‍ അതിനെ അത്ര പെട്ടെന്നൊന്നും മാറ്റാന്‍ സാധിക്കില്ല. ചിലയാളുകള്‍ കടിച്ച് പിടിച്ച് നില്‍ക്കാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ പല തരത്തിലുള്ള മരുന്നുകളും വേദനസംഹാരികളും മാറി മാറി പരീക്ഷിക്കുകയെന്നത് നമ്മുടെയെല്ലാം ശീലമാണ്. എന്നാല്‍ ഇത്തരം മരുന്നുകള്‍ കഴിക്കുന്നത് പല തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് വഴിയൊരുക്കും. എന്നാല്‍
 
പല്ലു വേദനകുറയ്ക്കാന്‍ സഹായകമായ ചില പൊടിക്കൈകളുണ്ട്.
 
പല്ലിനടിയില്‍ ഗ്രാമ്പൂ കടിച്ചു പിടിക്കുന്നത് വേദനയെ ലഘൂകരിയ്ക്കുന്നു. ഇതിന് കഴിയാത്തവര്‍ ഗ്രാമ്പൂ പൊടിയാക്കി ഒലീവ് എണ്ണയില്‍ മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി പല്ലിനു മുകളില്‍ വെച്ചാലും മതി.ിത് പ്രകൃതിദത്തമായ ഒരു വേദനാ സംഹാരിപോലെ പ്രവര്‍ത്തിയ്ക്കും. ചെറു ചൂടുവെള്ളത്തില്‍ ഉപ്പിട്ട് കവിള്‍ കൊള്ളുന്നതും പല്ലുവേദനയെ ഇല്ലാതാക്കും. മോണയില്‍ നീര്‍ക്കെട്ടുണ്ടെങ്കില്‍ അത് ഒഴിവാക്കാന്‍ ഈ രീതി സഹായിയ്ക്കും. പല്ലുവേദനയുള്ള പ്പോള്‍ അതികം ചുടുള്ളതോ തണുത്തതോ ആയ ഭക്ഷണ പാനിയങ്ങള്‍ ഒഴിവാക്കുക. പല്ലില്‍ കാവിറ്റി ഉണ്ടാകന്‍ തുടങ്ങുമ്പോള്‍ തന്നെ ചികിത്സ തേടുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Healthy Drinking: ഒറ്റയടിക്ക് മദ്യം വലിച്ചുകുടിക്കുന്ന ശീലമുണ്ടോ? ടച്ചിങ്‌സ് ആയി വറുത്തതും പൊരിച്ചതുമാണോ കഴിക്കുന്നത്? പതിയിരിക്കുന്നത് അപകടം