Select Your Language

Notifications

webdunia
webdunia
webdunia
webdunia

വേനൽ ചൂടിൽ ചർമം വാടാതിരിക്കാൻ കരിക്ക് !

വേനൽ ചൂടിൽ ചർമം വാടാതിരിക്കാൻ കരിക്ക് !
, വെള്ളി, 3 മെയ് 2019 (19:49 IST)
ഈ ചൂടുകാലത്ത് ചർമ്മത്തെ സംരക്ഷിക്കുക എന്നത് ഏറെ ശ്രമകരമായ കാര്യമാണ്. ചുടുകാരനം ചരമ്മത്തിൽ കരിവാളിപ്പ് ഉണ്ടാവുകയും പല തരത്തിലുള്ള പാടുകൾ രൂപപ്പെടുകയും ചെയ്യും. ചർമ്മത്തിൽ നിന്നും ജലാംശം കൂടി നഷ്ടപ്പെടുന്നതോടെ ചർമ്മത്തിന്റെ സ്വാഭാവികത നഷ്ടമാകും.
 
എന്നാൽ ഈ പ്രശ്നങ്ങൾക്കെല്ലാം കരിക്കെന്ന ഒറ്റ ഔഷധത്തിന് പരിഹാരം കാണാൻ സാധിക്കും എന്നതാണ് വാസ്തവം. നാച്ചുറൽ മോയിസ്ചുറൈസറായി പ്രവർത്തിക്കാനുള്ള കഴിവ് കരിക്കിൻ വെള്ളത്തിനുണ്ട്. കരിക്കിൻ വെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നത്. മുഖ ചെർമ്മത്തിൽ തിളക്കം നിലനിർത്തുന്നതിന് സാധിക്കും.
 
ചൂടെറ്റ് ചർമ്മം കരിവാളിക്കുന്നതും കറുത്ത് കുത്തുകളും പടുകളും വരുന്നതുമാണ് മിക്ക ആളുകളും നേരിടുന്ന പ്രധാന പ്രശ്നം. കരിക്കിന് വെള്ളത്തിൽ മുൾട്ടാണി മിട്ടി ചാലിച്ച് ചർമ്മത്തിൽ പുരട്ടുന്നതിലൂടെ ഇവ ഒഴിവാക്കാൻ സാധിക്കും. കരിക്കിൻ വെള്ളത്തിൽ മഞ്ഞൾ ചാലിച്ച് മുഖത്ത് പുരട്ടുന്നത് ചർമ്മം വരണ്ടുപോകുന്ന അവസ്ഥയെ ഒഴിവാക്കും. ചർമ്മത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന അഴുക്കുകൾ നീക്കം ചെയ്യുന്നതിനും ഇത് സഹായിക്കും.
 
മുടി സംരക്ഷിക്കുന്നതിനും ഏറെ നല്ലതാണ് കരിക്ക്. കരിക്കിൻ വെള്ളം ഉപയോഗിച്ച് മുടി മസാജ് ചെയ്താൽ മുടി കൂടുതൽ തിളക്കമുള്ളതും ബലമുള്ളതുമായി മാറും. കരിക്കിന് വെള്ളത്തിന് ആന്റീ ബക്ടീരിയൽ, ആന്റീ ഫംഗൽ ഗുണങ്ങൾ ഉള്ളതിനാൽ താരനെ താരനെ ഇല്ലാതാക്കാൻ ഇത് സഹായിക്കും. പ്രകൃതിദത്തമായ ഒരു കണ്ടീഷ്ണറാ‍യി പ്രവർത്തിക്കാൻ കരിക്കിന് പ്രത്യേക കഴിവുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദഹന പ്രശ്നങ്ങളെ ഒഴിവാക്കാം !