Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആമസോണിൽ സമ്മർ സെയിൽ, സാംസങ് ഗ്യാലക്സി സ്മാർട്ട്ഫോണുകൾക്ക് വലിയ വിലക്കുറവ് !

ആമസോണിൽ സമ്മർ സെയിൽ, സാംസങ് ഗ്യാലക്സി സ്മാർട്ട്ഫോണുകൾക്ക് വലിയ വിലക്കുറവ് !
, വെള്ളി, 3 മെയ് 2019 (16:41 IST)
ഉത്പന്നങ്ങൾക്ക് വലിയ വിലക്കുറവ് പ്രഖ്യാപിച്ചുകൊണ്ട്  ആമസോണിൽ സമ്മർ സെയിൽ ആരംഭിച്ചിരിക്കുകയാണ്. സ്മാർട്ട്ഫോണുകൾ വിലക്കുറവിൽ സ്വന്തമാക്കാനുള്ള വലിയ അവസരമാണ് ആമസോൺ ഒരുക്കുന്നത്ത്. സാംസങ് ഗ്യാലക്സി ഫോണുകൾക്കാണ് ഓഫറിന്റെ ഭാഗമായി വലിയ വിലക്കുറവ് ലഭ്യമാവുക.
 
സാംസങ് ഗ്യാലക്സിയുടെ M20 വെറും 9,990 രൂപക്കാണ് ഓഫറിന്റെ ഭാഗമായി വിൽക്കുന്നത്. 3 ജി ബി റാം 32 ജി ബി വേരിയന്റാണ് ഈ വിലക്ക് വാങ്ങാൻ സാധിക്കുക. 12,990  രൂപ വിലയുള്ള ഫോണിന്റെ 4 ജി ബി 64 ജി ബി വേരിയന്റ് 11,990 രൂപക്കാണ് സമ്മ സെയിലിൽ വിൽക്കുന്നത്. 
 
ഗ്യാലക്സി M10ഉം ഓഫറിന്റെ ഭാഗമായി വിലക്കുറവിൽ വങ്ങാനാകും. സ്മാർട്ട്ഫോണുകൾ എസ് ബി ഐ കാർഡ് ഉപയോഗിച്ച് പേർച്ചെസ് ചെയ്യുന്നവർക്ക് 10 ശതമാനം അധിക ക്യാഷ്ബാക്കും ലഭിക്കും. സമ്മർ സെയിലിന്റെ ഭാഗമായി ഗ്യാലക്സി M30യുടെ ഫ്ലാഷ് സെയിലും ഒരുക്കിയിട്ടുണ്ട്. എന്നാൽ M30ക്ക് സമ്മർ സെയിലിൽ വിലക്കിഴിവ് ലഭിക്കില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സപ്; അടിമുടി ചേഞ്ച്, പുതിയ മാറ്റങ്ങളിങ്ങനെ