Webdunia - Bharat's app for daily news and videos

Install App

നഖങ്ങൾ ഭംഗിയുള്ളതാക്കാൻ ഇതാ ചില ടിപ്സ്!

Webdunia
ബുധന്‍, 15 മെയ് 2019 (14:30 IST)
നല്ല ഭംഗിയുള്ള നീണ്ട നഖങ്ങളാണ് പൊതുവെ പെൺകുട്ടികൾഷ്ടം. എന്നാല്‍ ചിലര്‍ക്ക് തങ്ങളുടെ നഖത്തിന് ആത്തരത്തിലുള്ള ഭംഗി നല്‍കാന്‍ കഴിയാറില്ല. പലര്‍ക്കും നഖം നീട്ടി വളര്‍ത്തണമെന്നുണ്ടെങ്കിലും പൊട്ടിപ്പോകുന്നതിനാല്‍ അതിന് സാധിക്കാറുമില്ല. എങ്ങനെയാണ് നഖം സംരക്ഷിക്കുക? അതിനായി എന്തെല്ലാമാണ് ചെയ്യേണ്ടത്? 
 
നഖം ആയുരാരോഗ്യത്തിന്റെ സൂചന കൂടിയാണ്. എന്നാല്‍ അല്‍പ്പം ഒന്നു ശ്രദ്ധിച്ചാല്‍ സ്വപ്നത്തിലെ സുന്ദര നഖം നിങ്ങള്‍ക്കും സ്വന്തമാക്കാം. നഖം എപ്പോഴും നനയുന്നു എങ്കില്‍ സോപ്പുകളും ഡിറ്റര്‍ജന്റുകളും അധികം പുരളാതിരിക്കാനും ഉപയോഗം കഴിഞ്ഞാല്‍ നഖത്തിന്റെ പിറകില്‍ പറ്റിപ്പിടിച്ചിരിക്കാതിരിക്കാനും ശ്രദ്ധിക്കുക എന്നത് പ്രധാനമാണ്. 
 
അടുത്ത പടിയായി ഉറങ്ങുംമുന്‍പ് നെയില്‍ മോയ്സ്ചറൈസര്‍ പുരട്ടുക എന്നതാണ്. ഇത് നഖത്തിന് കൂടുതല്‍ ആരോഗ്യം നല്‍കാന്‍ സഹായിക്കുക മാത്രമല്ല തിളകവും നല്‍കും.
 
നെയ്ല്‍ പോളിഷ് റിമൂവറുകള്‍ എപ്പോഴുമെപ്പോഴും ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കണം. കാരണം ഇതില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ നഖത്തിന്റെ ആരോഗ്യത്തിനെ ഹാനീകരമായി ബാധിക്കാനിടയുണ്ട്. നെയ്ല്‍ പോളിഷ് ഇടും മുന്‍പ് നെയ്ല്‍ ഹാര്‍ഡ്നര്‍ ബേസ് കോട്ടായി ഇടുന്നതും നല്ലതാണ്.
 
യീസ്റ്റ് അടങ്ങിയ ഭക്ഷണം, ധാന്യങ്ങള്‍, നട്സ്, മുട്ടമഞ്ഞ, മത്തി, ലിവര്‍, കോളിഫ്ലവര്‍, പഴം , കൂണ്‍വിഭവങ്ങള്‍ എന്നിവ ഭക്ഷണത്തിലുള്‍പ്പെടുത്തിയാലും മതി. ഇത്രയും കാര്യങ്ങള്‍ ഒന്നു പാലിച്ചു നോക്കു. മനോഹരങ്ങളായ നഖങ്ങള്‍ വേണമെന്നുണ്ടെങ്കില്‍ മാത്രം.

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ചെറിയ ആരോഗ്യപ്രശ്‌നം വരുമ്പോള്‍ തന്നെ പാരസെറ്റമോളിനെ ആശ്രയിക്കുന്നോ, അരുതെന്ന് പുതിയ പഠനം പറയുന്നു

40നും 49നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ബ്രെസ്റ്റ് കാന്‍സര്‍ ടെസ്റ്റ് ഇടയ്ക്ക് ചെയ്യുന്നത് നല്ലതായിരിക്കും

നഖം കണ്ടാല്‍ കാന്‍സര്‍ സാധ്യത നേരത്തേ തിരിച്ചറിയാന്‍ സാധിക്കുമെന്ന് പഠനം

മഞ്ഞപ്പിത്തം ബാധിച്ചാല്‍ 95 ശതമാനം കുട്ടികളിലും രോഗലക്ഷണങ്ങള്‍ കാണിക്കില്ല! ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

തടിയും വയറും കുറയ്ക്കാന്‍ ചിയാ സീഡ്

അടുത്ത ലേഖനം
Show comments