ഓടുന്ന ബൈക്കിന്റെ പെട്രോള്‍ ടാങ്കിന് മുകളില്‍ പത്തി വിടര്‍ത്തി പാമ്പ്, യാത്രക്കാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തിങ്കള്‍, 13 മെയ് 2019 (13:48 IST)
ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ പെട്രോൾ ടാങ്കിനു മുകളിൽ പാമ്പിനെ കണ്ട് ഞെട്ടി യാത്രക്കാരൻ. അപകടം ഒഴിവായത് തലനാരിഴയ്ക്ക്. കാസര്‍കോട്ടാണ് സംഭവം. കാസര്‍കോടുനിന്ന് കുറ്റിക്കോലിലേക്ക് പോകുകയായിരുന്ന ബൈക്ക് യാത്രക്കാരന്റെ വണ്ടിയിലാണ് പാമ്പിന്റെ വിനോദസഞ്ചാരം. 
 
23 കിലോമീറ്റര്‍ ദൂരമാണ് ബൈക്കിന്റെ ഹാന്‍ഡിലിനോട് ചേര്‍ന്ന മീറ്റര്‍ ബോക്സിനടിയില്‍ ഒളിച്ചിരുന്ന വിഷപ്പാമ്പ് യുവാവിനൊപ്പം സഞ്ചരിച്ചത്. റോഡുപണി നടക്കുന്ന ഭാഗത്ത് എത്തിയപ്പോള്‍ ബൈക്ക് ഗട്ടറില്‍ വീഴുകയും പാമ്ബ് തല നീട്ടി പെട്രോള്‍ ടാങ്കിന്റെ മുകളിലേക്ക് ഇഴഞ്ഞെത്തുകയുമായിരുന്നു. പരിഭ്രാന്തനായ യുവാവ് ബൈക്ക് ഒതുക്കി റോഡരികില്‍ ഉണ്ടായിരുന്നവരോട് സംഭവം പറഞ്ഞു. ഇവര്‍ പാമ്പിനെ തല്ലിക്കൊല്ലുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം ഫേസ്ബുക്ക് സൗഹൃദം പ്രണയമായി, വിവാഹ വാഗ്ദാനം നൽകി തുടരെ തുടരെ പീഡനം; യുവാവ് അറസ്റ്റിൽ