Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 15 April 2025
webdunia

ശരീരത്തിലെ വിഷാംശം പുറംതള്ളും ഈ നാടൻ പാനീയങ്ങൾ, അറിയൂ !

വാർത്തകൾ
, ചൊവ്വ, 2 ജൂണ്‍ 2020 (20:17 IST)
ഇക്കാലത്ത് ശരീരത്തിലേക്ക് എവിടെനിന്നെല്ലാമാണ് വിഷവസ്ഥുകൾ പ്രവേശിക്കുക എന്ന് പറയാകില്ല. അന്തരീഷവും കഴിക്കുന്ന ഭക്ഷണവും അങ്ങനെ സർവതും വിഷമയമാണ്. ഇവയെ പുറം തള്ളിയില്ല എങ്കിൽ അതിവേഗം നമ്മുടെ ശരീരം മാരക രോഗങ്ങൾക്ക് അടിമപ്പെടും. എന്നൽ ഭക്ഷണത്തിലൂടെയും അല്ലാതെയും നമ്മുടെ ശരീരത്തിലെത്തുന്ന വിഷാംശം പുറത്തുകളയാൻ പാരമ്പര്യമായി തന്നെ നമുക്ക് ചില പാനിയങ്ങൾ ഉണ്ട്.
 
കല്ലുപ്പും കായവും ജീരകവും ചേർത്ത മോരാണ് ഇതിൽ ആദ്യം. അമിതായ ആഹാരമോ മദ്യമോ എല്ലാം ശരീരത്തിൽ എത്തുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഈ പാനിയത്തിന് സാധിക്കും. ശരീരത്തിൽ ആൽക്കഹോളിന്റെ അളവ് ക്രമികരിച്ച് ജലാംശം നിന്നിർത്താൻ ഈ പാനിയത്തിന്  കഴിവുണ്ട്. ഉറക്കമില്ലായ്മകും ഈ പാനിയമൊരു ഉത്തമ പരിഹാരമാണ്.
 
കരിമ്പ് ജ്യൂസ് എല്ലാവർക്കും ഇഷ്ടമായിരിക്കും. കരിമ്പ് ജ്യൂസ് മികച്ച ഒരു ഡീടോക്സ് ആണ്. ശരീരത്തിലെ വിഷാംശം ഇത് പുറംതള്ളും. ഗ്ലൈസെമിക് ഇൻഡക്സ് വളരെ കുറവായതിനാൽ പ്രമേഹ രോഗികൾക്ക് പോലും കരിമ്പ് ജ്യൂസ് കുടിക്കാനാകും. മഞ്ഞൾ ചേർത്ത പാലാണ് അടുത്തത്. അണുക്കളെയും വിഷവസ്തുക്കളെയും പ്രതിരോധിക്കുന്നതിൽ മഞ്ഞൾ ചേർത്ത പാലിനോളം കഴിവ് മറ്റൊന്നിനും ഇല്ല. ഇത് കരളിനെ സംരക്ഷിക്കുകയും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ചെയ്യും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് 19 സീസണലായി വന്നേക്കാം, കാലാവസ്ഥ നിർണായകമെന്ന് പുതിയ പഠനം !