ദിവസം മുഴുവൻ ഊർജ്ജ്വസ്വലരായിരിക്കണോ?; ഇവ ഭക്ഷണത്തില്‍ ഉൾപ്പെടുത്തൂ

വിറ്റാമിൻ ബി കൊണ്ടു സമൃദ്ധമായ സോയാബീൻ ശരീരത്തിനു പല തരത്തിലും പ്രയോജനം ചെയ്യും.

തുമ്പി ഏബ്രഹാം

ബുധന്‍, 4 ഡിസം‌ബര്‍ 2019 (16:07 IST)
ജോലിത്തിരക്ക് മൂലം കൃത്യമായി ഭക്ഷണം കഴിക്കാന്‍ പോലും പലര്‍ക്കും സാധിക്കാറില്ല. എന്നാൽ ചില ഭക്ഷണങ്ങള്‍ പ്രഭാതഭക്ഷണത്തിൽ ഉള്‍പ്പെടുത്തിയാല്‍ ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലരായി ഇരിക്കാം.

വിറ്റാമിൻ ബി കൊണ്ടു സമൃദ്ധമായ സോയാബീൻ ശരീരത്തിനു പല തരത്തിലും പ്രയോജനം ചെയ്യും. കോപ്പറും ഫോസ്ഫറസും ശരീരത്തിന് പ്രദാനം ചെയ്യാനും ഈ ഭക്ഷണത്തിനാകും.ശരീരത്തിനു ഊർജം നൽകാൻ കഴിയുന്ന ഒന്നാണ് ശുദ്ധമായ വെള്ളം. നിർജലീകരണം ശരീരത്തിലെ ഊർജത്തെ നശിപ്പിക്കാൻ സാധ്യതയുണ്ട്. അത് ഇല്ലാതെയാക്കാൻ വെള്ളം കുടിക്കുന്നതിലൂടെ കഴിയും. ശരീരത്തിലെ മെറ്റബോളിസം നിലനിർത്താനും കഴിയും.
 
മുട്ടയുടെ മഞ്ഞക്കരു വിറ്റാമിൻ ബിയുടെ കലവറയാണ്. കൂടാതെ എല്ലിന്റെയും പല്ലിന്റെയും ബലം ഉറപ്പു വരുത്തുന്ന വിറ്റാമിൻ ഡിയും ഇതിൽ അടങ്ങിയിരിക്കുന്നു. വളരെപ്പെട്ടെന്ന് ഊർജം പ്രദാനം ചെയ്യാൻ കഴിയുന്ന ഒരു പാനീയമാണ് കോഫി. ക്ഷീണിച്ചു തളർന്നിരിക്കുന്നവർക്ക് പെട്ടെന്ന് ഊർജം പ്രദാനം ചെയ്യാൻ കോഫിയിലെ കഫീനു കഴിയും.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം പൂച്ചകളെ താലോലിക്കുന്നവരാണോ ? എങ്കിൽ നിങ്ങൾ വഞ്ചിക്കപ്പെടുന്നുണ്ട് !