Select Your Language

Notifications

webdunia
webdunia
webdunia
webdunia

വേനലിൽ കാപ്പിയും ചായയും വില്ലനാകുന്നതെങ്ങനെ? ചൂട് കാലത്ത് തൈര് കുടിക്കരുത്

വേനലിൽ കാപ്പിയും ചായയും വില്ലനാകുന്നതെങ്ങനെ? ചൂട് കാലത്ത് തൈര് കുടിക്കരുത്
, തിങ്കള്‍, 18 മാര്‍ച്ച് 2019 (13:25 IST)
വേനൽക്കാലം പകര്‍ച്ചവ്യാധികളുടെയും  കാലമാണല്ലോ. ചെറുതും വലുതുമായ ഒട്ടേറെ പകര്‍ച്ചവ്യാധികള്‍ പടരുന്ന സമയം. ഐസ്‌ക്രീം, കൂൾഡ്രിങ്ക്സ് എന്നിവ ചൂടിന് താത്‌കാലിക ശമനം തരുമെങ്കിലും ശരീരത്തിന്റെ ചൂട് വർദ്ധിപ്പിക്കും.
 
ചൂടുകാലത്ത് എന്തൊക്കെ കഴിച്ചാലാണ് ആശ്വാസം കിട്ടുക എന്ന് നോക്കാം. കാപ്പിയോടും ചായയോടും പ്രേമമുള്ളവർക്ക് വേനൽ ചൂട് നല്ല പണി തരും. അത്തരത്തിൽ പ്രത്യക്ഷത്തിൽ നല്ലതും ഉള്ളിലെത്തുമ്പോൾ പണി തരുന്നതുമായ ഒന്നാണ് തൈര്.
 
തണുപ്പാണെന്നാണ് എല്ലാവരും കരുതുന്നതെങ്കിലും ചൂടുകാലത്ത് തൈര് കുടിക്കുന്നത് അത്ര നല്ലതല്ല. എന്നാല്‍ മോര് എത്ര വേണമെങ്കിലും കുടിക്കാം. പാല്‍, കാരറ്റ് മില്‍ക്ക്, ബീറ്റ്‌റൂട്ട് മില്‍ക്ക് എന്നിവയൊക്കെ ചൂടുകാലത്ത് കുടിക്കുന്നത് നല്ലതാണ്. ദിവസത്തില്‍ ഒരു തവണയെങ്കിലും ജ്യൂസ് അഥവാ പഴച്ചാര്‍ നിര്‍ബന്ധമാക്കണം. 
 
കരിമ്പ് ജ്യൂസ് കുടിക്കുന്നത് ശരീരത്തെ തണുപ്പിക്കാന്‍ സഹായിക്കും. തണ്ണിമത്തന്‍, പാഷന്‍ ഫ്രൂട്ട്, മാമ്പഴം എന്നിവയും ജ്യൂസാക്കി കുടിക്കാവുന്നതാണ്. വഴിയോരങ്ങളിലും ജ്യൂസ് ഷോപ്പുകളിലും തണ്ണിമത്തന്‍ തന്നെയാണ് താരം. ദാഹവും വിശപ്പും ഒരുമിച്ച് ശമിപ്പിക്കാനാണേല്‍ തണ്ണിമത്തന്‍ ജ്യൂസ് തന്നെയാണ് തകര്‍പ്പന്‍. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആര്‍ത്തവം ഇങ്ങനെയോ ?; ഈ ലക്ഷണങ്ങളിലൂടെ ബ്രസ്‌റ്റ് കാന്‍‌സര്‍ തിരിച്ചറിയാം!