Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചിക്കന്‍ കൊതിയന്മാര്‍ ശ്രദ്ധിക്കുക; നിങ്ങള്‍ മുളകിട്ട കോഴിക്കറിയുടെ രുചിയറിഞ്ഞിട്ടുണ്ടോ ? - നാവില്‍ വെള്ളമൂറും!

ചിക്കന്‍ കൊതിയന്മാര്‍ ശ്രദ്ധിക്കുക; നിങ്ങള്‍ മുളകിട്ട കോഴിക്കറിയുടെ രുചിയറിഞ്ഞിട്ടുണ്ടോ ? - നാവില്‍ വെള്ളമൂറും!
, ശനി, 16 മാര്‍ച്ച് 2019 (14:23 IST)
സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും ഏറെ താല്‍പ്പര്യമുള്ളതാണ് ചിക്കന്‍ വിഭവങ്ങള്‍. പെണ്‍കുട്ടികളാണ് ചിക്കനോട് കൂടുതല്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നത്. ചിക്കന്‍ കൊതിയന്മാരുടെ വായില്‍ വെള്ളമൂറിക്കുന്ന ഒരു വിഭവമാണ് മുളകിട്ട കോഴിക്കറി.

ഈ വിഭവത്തെക്കുറിച്ച് അറിയാമെങ്കിലും എങ്ങനെ തയ്യാറാക്കാം എന്നതിലാണ് ഭൂരിഭാഗം പേരിലും ആശങ്കയുള്ളത്. വളരെ എളുപ്പത്തില്‍ പാചകം ചെയ്യാന്‍ കഴിയുന്ന രുചികരമായ വിഭവമാണ് മുളകിട്ട കോഴിക്കറി എന്നത് പലര്‍ക്കുമറിയില്ല.

മുളകിട്ട കോഴിക്കറിക്ക് വേണ്ട ചേരുവകള്‍:-

കോഴി ചെറിയ കഷണങ്ങളാക്കിയത് - ഒരു കിലോ.
ചെറിയ ഉള്ളി -100 ഗ്രാം.
സവാള വലുത് -രണ്ടെണ്ണം.
പഴുത്ത തക്കാളി - ആറെണ്ണം.
വെളുത്തുള്ളി ചതച്ചത് - രണ്ടു സ്പൂണ്‍.
ഇഞ്ചി ചെറുതായി നുറുക്കിയത് - രണ്ട് ടേബിള്‍സ്പൂണ്‍.
മുളകുപൊടി - മൂന്ന് ടേബിള്‍സ്പൂണ്‍.
മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍.
വെളിച്ചെണ്ണ - നാല് ടേബിള്‍സ്പൂണ്‍. കറിവേപ്പില
ഉപ്പ് - പാകത്തിന്.

ഒരു വലിയ പാത്രത്തില്‍ (ഇളക്കാന്‍ സാധിക്കണം). പാത്രത്തില്‍ കുറച്ച് വെള്ളം ഒഴിച്ച് ചൂടാക്കുക. തുടര്‍ന്ന്  മഞ്ഞള്‍പൊടി, മുളകുപൊടി, ഉപ്പ്, ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി ചതച്ചത് എന്നിവ പാത്രത്തിലേക്ക് ഇട്ട് നന്നായി വഴറ്റണം. രണ്ട് മിനിറ്റിനു ശേഷം ചെറിയ കഷണങ്ങളാക്കിയ ചിക്കനും ഇതിലേക്ക് ഇടണം.

മറ്റൊരു പാനില്‍ എണ്ണയൊഴിച്ച് ചൂടാക്കുക. ഇതിലേക്ക് സവാളയിട്ട് വഴറ്റണം. മാറ്റിവച്ച ഇഞ്ചി, വെളുത്തുള്ളി, തക്കാളി, കറിവേപ്പില എന്നിവയും ഇടണം. തക്കാളി വെന്ത് പേസ്റ്റ് പരുവത്തില്‍ ആകുമ്പോള്‍ വേവിച്ച കോഴി ചേര്‍ത്ത് അല്പം വെള്ളമൊഴിച്ച് അടച്ച് വേവിക്കുക. ഒന്നു തിളച്ചശേഷം അടപ്പ് മാറ്റി തീ കുറച്ച് വെച്ച് വേവിക്കണം. ഇടയ്‌ക്ക് ഇളക്കി കൊടുക്കണം. 15 മുതല്‍ 20 മിനിറ്റ് വരെ ആകുമ്പോള്‍ കറി അടുപ്പില്‍ നിന്ന് വാങ്ങി വിളമ്പാവുന്നതാണ്.

അപ്പം, ബ്രഡ്, ചപ്പാത്തി, പെറോട്ട, ഇടിയപ്പം എന്നിവയ്‌ക്കൊപ്പം കഴിക്കാന്‍ സാധിക്കുന്ന രുചികരമായ വിഭവമാണിത്. ഊണിന്റെ കൂടെയും മടിയില്ലാതെ കഴിക്കാം. എരിവ് കുറവായതിനാല്‍ കുട്ടികള്‍ക്കും ഇഷ്‌ടമാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗർഭകാലത്ത് സ്‌ത്രീകള്‍ പേരയ്‌ക്ക പതിവാക്കേണ്ടത് എന്തിന് ?