Select Your Language

Notifications

webdunia
webdunia
webdunia
webdunia

വൃക്കരോഗങ്ങൾ വരാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ !

വൃക്കരോഗങ്ങൾ വരാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ !
, ചൊവ്വ, 23 ഏപ്രില്‍ 2019 (18:22 IST)
ഇന്ന് ആളുകൾ നേരിടുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് വൃക്കരോഗങ്ങൾ. നമ്മുടെ തെറ്റായ ആഹാര ശീലങ്ങളാണ് പ്രധാനമായും വൃക്കരോഗങ്ങൾക്ക് കാരണം. വൃക്കയുടെ പ്രവർത്തനം ഏകദേശം 60 ശതമാനത്തോളം നിലക്കുമ്പോൾ മാത്രമാണ് രോഗത്തിന്റെ ലക്ഷണങ്ങൾ ശരീരത്തിൽ പ്രകടമാവുക എന്നതും അപകടം വർധിപ്പിക്കുന്നു.
 
ജീവിതത്തിൽ കൃത്യമായ ക്രമം ഉണ്ടാക്കുകയും, ചില കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകുകയും ചെയ്താൽ വൃക്കരോഗങ്ങൾ വരുന്നതിനെ ചെറുക്കാൻ സാധിക്കും. അമിതമായ ബ്ലഡ് പ്രഷറും, ബ്ലഡ് സുഗറും കിഡ്നിയുടെ ആരോഗ്യത്തിന് അപകടകാരികളാണ് എന്നത് ആദ്യം തിരിച്ചറിയണം. ഈ ജീവിതശൈലി രോഗങ്ങൾ ഉള്ളവർ കൃത്യമായ ചികിത്സ സ്വീകരിച്ച് ഇവ നിയന്ത്രിക്കണം.
 
വൃക്കയെ അപകടത്തിലാക്കുന്ന ഒന്നാണ് സ്വയം ചികിത്സ, പനിയും ജനലദോഷവും തലവേദനയുമെല്ലാം ഉണ്ടകുമ്പോൾ ഡോക്ടറുടെ കുറിപ്പടിയില്ലാതെ സ്വയം മേരുന്നുകൾ വാങ്ങി കഴിക്കുന്നത് അപകടം വിളിച്ചു വരുത്തുന്നതിന് തുല്യമാണ്. ചില മരുന്നുകളും ഗുളികകളും ഉള്ളിൽ ചെല്ലുന്നത് കിഡ്നിയുടെ ആരോഗ്യത്തിന് അന്ത്യന്തം അപകടകരമാണ്. 
 
പുകവലിയും മദ്യപാനവും പൂർണമായും ഒഴിവാക്കുക. ഈ ശീലങ്ങൾ നിലനിർത്തി വൃക്കയെ സംരക്ഷിക്കാൻ സാധിക്കില്ല. ഭക്ഷണത്തിലും ശ്രദ്ധ വേണം, കൊഴുപ്പ് അധികമുള്ള ഭക്ഷണങ്ങൾ നിരന്തരം കഴിക്കുന്നത് വൃക്കയെ അപകടത്തിലാക്കും. ഇത്തരം ഭക്ഷണങ്ങൾ കുറക്കുക.
 
ജനിതകമായി തന്നെ ഒരു പക്ഷേ വൃക്കരോഗങ്ങൾ കൈമാറ്റം ചെയ്യപ്പെട്ടേക്കം. അതിനാൽ കുടുംബത്തിൽ ആർക്കെങ്കിലും വൃക്കരോഗങ്ങൾ ഉണ്ട് എങ്കിൽ. ഇടക്ക് പരിശോധനകൾക്ക് വിധേയരായി രോഗം ഇല്ലെന്ന് ഉറപ്പുവരുത്തണം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുടിക്കും മുഖത്തിനു കറ്റാർവാഴ