അമ്മവീട്ടിൽ ആവധി ആഘോഷിക്കാനെത്തിയെ 11കാരി കുളിമുറിയിൽ മരിച്ചനിലയിൽ, പെൺകുട്ടിയുടെ കഴുത്തിലെ പാടിൽ ദുരുഹത, സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു

ചൊവ്വ, 23 ഏപ്രില്‍ 2019 (15:21 IST)
അങ്കമാലി: ആമ്മ വീട്ടിൽ അവധി ആഘോഷിക്കാനെത്തിയ 11കാരി കുളിമുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. കറുകുറ്റിയിലെ നീറുങ്ങലിലാണ് സംഭവം തിങ്കളാഴ്ച വൈകിട്ട് 4.45ഓടെ പെൺകുട്ടിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്യുകയാണ്.
 
മുത്തശ്ശിയാണ് കുളിമുറിയിൽ അബോധാവസ്ഥയിൽ കിടക്കുന്നതായി കണ്ടെർത്തിയത്. മുത്തശി വിവരം അറിയിച്ചതിനെ തുടർന്ന് അമ്മാവൻ ഉടൻ തന്നെ പെൺകുട്ടിയെ അശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയിരുന്നു. പെൺകുട്ടിയുടെ കഴുത്തിലെ പാടിൽ സംശയം തോന്നിയ ഡോക്ടർമാരാണ് പൊലീസിൽ വിവരം അറിയിച്ചത്.
 
കുളിമുറിയിൽ ബക്കറ്റിനു മുകളിൽ നിന്നും തെന്നി വീണു എന്നായിരുന്നു ഡോക്ടർമാരോട് ബന്ധുക്കൾ പറഞ്ഞിരുന്നത്. തൃശൂർ കോടാലി സ്വദേശിയായ പെൺകുട്ടി വിഷുവിനോടനുബന്ധിച്ചാണ് അമ്മ വീട്ടിലെത്തൊയത്. മാതാപിതാക്കൾ സ്വന്തം വീട്ടിലേക്ക് മടങ്ങി പോയിരുന്നു എങ്കിലും അവധി ആയതിനാൽ പെൺകുട്ടി അമ്മ വീട്ടിൽ തുടരുകയായിരുന്നു. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ശ്രീലങ്കൻ സ്ഫോടന പരമ്പര: ആരാണ് നാഷണൽ തൗഹീദ് ജമാഅത്ത്