Webdunia - Bharat's app for daily news and videos

Install App

ആവി പിടിയ്ക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം, അറിയു !

Webdunia
തിങ്കള്‍, 24 ഓഗസ്റ്റ് 2020 (15:41 IST)
പനിയൊ ജലദോഷമൊ ഒക്കെ വന്നാൽ അതുമാറ്റുന്നതിനായി ആദ്യം നാം പരീക്ഷിക്കുന്ന മാർഗ്ഗമാണ് ആവി പിടിക്കുക എന്നത്. ഇത് എറ്റവും നല്ല മാർഗ്ഗം തന്നെയാണ് അത് ശരിയായ രീതിയിൽ ചെയ്യുകയാണെങ്കിൽ. ശരിയായ രീതി എന്നത് വളരെ പ്രധാനം തന്നെയാണ് പനിയേയും ജലദോഷത്തേയും നീർക്കെട്ടിനെയെല്ലാം മാറ്റാൻ ആവി പിടിക്കുന്നതിലൂടെ സാധിക്കും. പക്ഷേ കൂടുതൽ ആളുകളും ആവി പിടിക്കുന്ന രീതി കാരണം വിപരീത ഫലങ്ങൾ ഉണ്ടാ‍ക്കാൻ മാത്രമേ ഉപകരിക്കു.  
 
ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ടത് ബാമുകൾ ഒഴിവാക്കുക എന്നതാണ്. മിക്കവരും ആ‍വി പിടിക്കാനായി ഉപയോഗിക്കുന്നത് തലവേദനക്കും മറ്റും ഉപയോഗിക്കുന്ന ബാമുകളാണ്. ആവി പിടിക്കുന്നതിലൂടെ ഇവ ശരീരത്തിന്റെ ഉള്ളിൽ ചെല്ലാൻ കാരണമാകും. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാം. ബാമുകൾക്ക് പകരം തുളസിയില പനിക്കൂർക്ക, പച്ചമഞ്ഞൾ, യൂക്കാലി എന്നിവ വെള്ളത്തിൽ ചേർത്ത് ആവി പിടിക്കാം.
 
പരമാവധി അഞ്ച് മിനിറ്റിൽ കൂടുതൽ ആവിശരീരത്തിനുള്ളിലേക്ക് സ്വീകരിക്കരുത്. ഇത് നല്ലതല്ല. ആവി പിടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ആവി കള്ളിൽ കൊള്ളാതെ നോക്കുക എന്നതാണ്. ഇതിനായി തുണി കൊണ്ട് കണ്ണു മൂടിയ ശേഷം മാത്രമേ ആവി പിടിക്കാവു. കണ്ണുകൾ തുറന്ന്‌ ഒരിക്കലും ആവി പിടിക്കരുത്. ആ‍വി പിടിക്കുന്നതിന്ന് ഇപ്പോൾ പലതരത്തിലുള്ള ഇലക്ട്രോണിക്ക് ഉപകരണങ്ങളും ലഭ്യമാണ്. ഇവ ഉപയോഗിക്കുമ്പോൾ ശ്രദ്ധ കൂടുതൽ വേണം. സാദാരണ രീതിയിൽ പാത്രത്തിൽ വെള്ളം തിളപ്പിച്ച് ആവി പിടിക്കുന്നതാണ് നല്ലത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

കുഞ്ഞുങ്ങളുടെ ആരോഗ്യം മനസ്സിലാക്കുന്നതില്‍ പ്രധാനമാണ് മലവിസര്‍ജനം; ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

ജീവിത ശൈലിയില്‍ മാറ്റം വരുത്തി വൃക്കകളെ സംരക്ഷിക്കാം

ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് ഉപയോഗിച്ചാൽ...

രക്തയോട്ടം കുറവാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കാം

നിങ്ങള്‍ക്ക് സന്തോഷവാന്മാരായിരിക്കണോ? ഇതാണ് വഴി

അടുത്ത ലേഖനം
Show comments