Select Your Language

Notifications

webdunia
webdunia
webdunia
webdunia

അധ്യക്ഷസ്ഥാനം ഒഴിയുകയാണെന്ന് സോണിയ, പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാൻ നിർദേശം

അധ്യക്ഷസ്ഥാനം ഒഴിയുകയാണെന്ന് സോണിയ, പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാൻ നിർദേശം
, തിങ്കള്‍, 24 ഓഗസ്റ്റ് 2020 (12:59 IST)
ഡല്‍ഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് മറ്റൊരാളെ തെരെഞ്ഞെടുക്കണം എന്നും താൻ അധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്നും കോൺഗ്രസ് വർക്കിങ് കമ്മറ്റിയിൽ സോണിയ ഗാന്ധി. കോൺഗ്രസിന് സ്ഥിരം അധ്യക്ഷനെ തെരെഞ്ഞെടുക്കണം എന്ന് ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രിമാർ ഉൾപ്പടെ മുതിർന്ന നേതാക്കൾ സോണിയ ഗാന്ധിയ്ക്ക് കത്തയച്ചിരുന്നു. ഇതിനു പിന്നാലെയാണ് സോണിയ ഗാന്ധി രാജി സന്നദ്ധത അറിയിച്ചത്. 
 
അതേസമയം, സോണിയ ഗാന്ധിയോട് അദ്ധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് മുന്‍ പ്രധാനമന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിംഗും, എ കെ ആന്റണിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സൊണിയാ ഗന്ധി രാജിവച്ചാൽ അധ്യക്ഷ സ്ഥാനത്തേയ്ക്ക ആരെ തിരെഞ്ഞെടുക്കും എന്ന കാര്യത്തിൽ ഇതുവരെ കൊൺഗ്രസിൽ ധരണയായിട്ടില്ല, ഗന്ധി കുടുംബത്തിനെതിരെ നേതാക്കൾ രംഗത്തുവരുന്നത് പാർട്ടിയെ പ്രതിരോധത്തിലാക്കുകയാണ്. ഗാന്ധി കുടുംബത്തെ എതിർക്കുന്നവരും അനുകൂലിയ്ക്കുന്നവരും തമ്മിലുള്ള ശീതയുദ്ധം കോൺഗ്രസിനുള്ളിൽ ശക്തിയാർജ്ജിയ്ക്കുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലൈഫ് മിഷനെ കൈക്കൂലി മിഷനാക്കി, 20 കോടി രൂപയുടെ പദ്ധതിയിൽ 9.25 കോടിയും കൈക്കൂലിയെന്ന് വിഡി സതീശൻ