Webdunia - Bharat's app for daily news and videos

Install App

ജിമ്മില്‍ പോകാതെയും പൊണ്ണത്തടി കുറയ്‌ക്കാം; ഈ ഭക്ഷണങ്ങള്‍ മാത്രം മതി

Webdunia
ശനി, 29 ജൂണ്‍ 2019 (20:23 IST)
വണ്ണം കുറയ്‌ക്കണമെന്ന ആഗ്രഹം ശക്തമാണെങ്കിലും അത് സാധ്യമാകുന്നില്ലെന്ന പരാതിയുണ്ട് ഭൂരിഭാഗം പേരിലും. ഇക്കാര്യത്തില്‍ സ്‌ത്രീകളും പുരുഷന്മാരും ഒരു പോലെയാണ്. വ്യായാമം യോഗ എന്നിവയിലൂടെ ശരീരഭാരം കുറയ്‌ക്കാന്‍ കഴിയും. എന്നാല്‍, ഭക്ഷണക്രമത്തില്‍ വരുത്തുന്ന ചില മാറ്റങ്ങള്‍ വണ്ണം അതിവേഗം കുറയ്‌ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

പ്രഭാതഭക്ഷണത്തില്‍ കൊണ്ടുവരുന്ന നിയന്ത്രണങ്ങള്‍ വണ്ണം കുറയ്‌ക്കാന്‍ സഹായിക്കും. ആവിയില്‍ വേവിക്കുന്നത് കൊണ്ടും, എണ്ണ ഒട്ടും ചേര്‍ക്കാത്തതിനാലും  ഇഡ്ഡലി മികച്ച ഒരു ആഹാരമാണ്. പോഷകങ്ങളാല്‍ സമ്പന്നമായ ഓട്‌സ് പതിവാക്കുന്നത് ശരീരഭാരത്തെ നിയന്ത്രിച്ചു നിര്‍ത്തും.

ധാരാളം പ്രോട്ടീന്‍, വൈറ്റമിനുകള്‍, ധാതുക്കള്‍- എന്നിവ അടങ്ങിയ മുട്ട രാവിലെ കഴിക്കുന്നത് വൈകിട്ട് വരെ ആരോഗ്യവും ഉന്മേഷവും നില നില്‍ക്കാന്‍ സഹായിക്കും. പ്രോട്ടീന്‍, കാത്സ്യം, ഫൈബര്‍ എന്നീ ഘടകങ്ങള്‍ അടങ്ങിയ കട്ടിത്തൈര് മികച്ചൊരു ഭക്ഷണമാണ്.

പ്രോട്ടീനും ഫൈബറും അടങ്ങിയ നട്‌സ്, ആല്‍മണ്ട്, വാള്‍നട്ട്, നേന്ത്രപ്പഴം, മുന്തിരി, കിവി തുടങ്ങിയവ പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരഭാരം അതിവേഗം കുറയ്‌ക്കും. ഇതിനൊപ്പം പച്ചക്കറികളും പഴവര്‍ഗങ്ങളും ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി, ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും

ഞങ്ങളുടെ ഭായ് യുടെ കരിയര്‍ നശിപ്പിച്ചത് പോരെ, സിക്കന്ദര്‍ തകര്‍ന്നടിഞ്ഞതിന് നിര്‍മാതാവിന്റെ ഭാര്യക്കെതിരെ സൈബര്‍ ആക്രമണം!

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ സൗകര്യമില്ല, മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായി സുരേഷ് ഗോപി

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്നും ചെറുപ്പമായി ഇരിക്കണോ? ഈ പഴം കഴിച്ചാൽ മതി!

വേനൽക്കാലത്ത് കുഞ്ഞുങ്ങളെ എണ്ണ തേപ്പിച്ച് കുളിപ്പിച്ചാൽ സംഭവിക്കുന്നത്...

ഫിറ്റ്നസ് ട്രാക്ക് ചെയ്യാന്‍ രാത്രിയും പകലും സ്മാര്‍ട്ട് വാച്ച് ധരിക്കുന്നവരാണോ നിങ്ങൾ? അപകടമാണ്

മീന്‍ ഗുളിക കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

തേങ്ങാവെള്ളം കുടിക്കുമ്പോള്‍ ഈ തെറ്റ് ഒഴിവാക്കുക; ഗുരുതരമായ രോഗത്തിലേക്ക് നയിച്ചേക്കാം!

അടുത്ത ലേഖനം
Show comments