ആഹാരം കഴിയ്ക്കുന്ന രീതി തെറ്റെങ്കിൽ, അസുഖങ്ങൾ വിട്ടൊഴിയില്ല, അറിയൂ !

ഞായര്‍, 17 മെയ് 2020 (16:05 IST)
ആരോഗ്യകരമായ ശരീരത്തിനും മനസിനുമായി കഴിക്കേണ്ട ആഹാരത്തെ കുറിച്ച് നമുക്ക് പലരും പറഞ്ഞു തരാറുണ്ട്. എന്നാൽ ഇവ കഴിക്കുന്ന രീതിയിലുള്ള അപാകതയും രോഗങ്ങളെ വിളിച്ചു വരുത്തും. ഇക്കാര്യത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ആഹാരം ചവച്ചരച്ച് കഴിക്കുക എന്നത്. ആഹാരം ചവച്ചരച്ച് കഴിക്കുതിനു പകരം ഇന്ന് കൂടുതൽ പേരും വിഴുങ്ങുകയാണ്. ഇത് നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും എന്ന് മാത്രമല്ല ആഹാരത്തിലെ പോഷക ഗുണങ്ങൾ ശരീരത്തിൽ എത്താതെ പോവുകയും ചെയ്യും.
 
നന്നായി ചവച്ചരച്ച് ആഹാരം കഴിക്കുന്നതിലൂടെ ആവശ്യത്തിന് അഹാരം മാത്രമേ ശരീരത്തിലെത്തൂ. എന്നാൽ വിഴുങ്ങുമ്പോഴാവട്ടെ അമിതമായി ആഹാരം ശരീരത്തിലെത്തും. ഇത് അമിത ഭാരത്തിനും. ദഹനപ്രകൃയയിലെ തകരാറുകൾക്കുമെല്ലാം കാരണമായിത്തീരും. ഭക്ഷണം നാന്നായി ചവച്ചരച്ചു കഴിക്കുന്നതിലൂടെ ശരീരത്തിന്റെ അമിത അധ്വാനം കുറക്കാനാകും. ഇതിലൂടെ കൂടുതൽ ഊർജസ്വലതയും ഉണർവ്വും നിലനിർത്താനാവും. ആഹാരത്തിലെ പോഷക ഗുണങ്ങളെ കൃത്യമായി ശരീരത്തിന് സ്വീകരിക്കാനും സാധിക്കും.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ശരിയായ രീതിയില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ പൊലീസ് പിഴ ഈടാക്കും