Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശരിയായ രീതിയില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ പൊലീസ് പിഴ ഈടാക്കും

ശരിയായ രീതിയില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ പൊലീസ് പിഴ ഈടാക്കും

ഗേളി ഇമ്മാനുവല്‍

തിരുവനന്തപുരം , ശനി, 16 മെയ് 2020 (23:06 IST)
ശരിയായ രീതിയില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിടികൂടി പിഴ ഈടാക്കുമെന്ന് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ അറിയിച്ചു. പൊതുയിടങ്ങളില്‍ മാസ്‌കുകള്‍ കഴുത്തിലും തലയിലുമായാണ് പലരും ധരിക്കുന്നത്. ഇത് ശ്രദ്ധയില്‍ പെട്ടതിനാലാണ് നടപടി.
 
ഇന്നലെ തിരുവനന്തപുരത്ത് എപ്പിഡെമിക് ഡിസീസസ് ഓര്‍ഡിനന്‍സ് 2020 പ്രകാരം 39 പേര്‍ക്കെതിരെയാണ് കേസെടുത്തത്. അനാവശ്യ യാത്രനടത്തിയ ഇരുപത് വാഹനങ്ങളും പിടിച്ചെടുത്തു. അതേസമയം ഇന്നലെ തിരുവനന്തപുരത്ത് 450 പേരാണ് നിരീക്ഷണത്തിലായത്. 178 പേരുടെ നിരീക്ഷണ കാലാവധി കഴിഞ്ഞിട്ടുണ്ട്. ജില്ലയില്‍  4568 പേരാണ് വീടുകളില്‍ കരുതല്‍ നിരീക്ഷണത്തിലുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഞായറാഴ്‌ച സമ്പൂര്‍ണ ലോക്ക് ഡൗണ്‍; വാഹനങ്ങള്‍ നിരത്തിലിറങ്ങില്ല, അവശ്യസാധന കടകള്‍ തുറക്കും