Webdunia - Bharat's app for daily news and videos

Install App

അസിഡിറ്റി വില്ലനാകുന്നുണ്ടോ ? എങ്കിൽ ഇവ നിയന്ത്രിയ്ക്കണം

Webdunia
വെള്ളി, 15 മെയ് 2020 (16:51 IST)
പലരും അസിഡിറ്റിയെ അത്ര കാര്യമായ പ്രശ്നമായി കാണാറില്ല. എന്നാൽ ഇങ്ങനെ തള്ളിക്കളയാവുന്ന അസുഖമല്ല അസിഡിറ്റി. തുടക്കത്തിൽ തന്നെ നിയന്ത്രിച്ചില്ലീങ്കിൽ ഇത് നമ്മുടെ ദൈനംദിന പ്രവർത്തനങ്ങളെയും ജോലിയേയും ദോഷകരമായി ബാധിക്കും. പ്രധാനമായും പുതിയ കാലത്തെ ഭക്ഷണ രീതികളാണ് അസിഡിറ്റിയുണ്ടാക്കുന്നത്. 
 
നമ്മുടെ ഭക്ഷണരീതിൽ അല്പം നിയന്ത്രണങ്ങൾ വരുത്തിയാൽ അസിഡിറ്റിയെ നിയന്ത്രിക്കാനാകും. മദ്യം ഉപയോഗിക്കുന്നവരാണെങ്കിൽ അതാണ് ആദ്യം കുറക്കേണ്ടത്. കഴിയുമെങ്കിൽ പൂർണമായും ഒഴിവക്കുക. മദ്യത്തിന്റെ ഉപയോഗം ആമാശയത്തിൽ പോലും ഗ്യാസ്ട്രബിൾ പ്രശ്നങ്ങൾ ഉണ്ടാക്കും. 
 
കാർബോണേറ്റഡ് പാനിയങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. ശീതള പാനിയങ്ങളിൽ അടങ്ങിയിരിക്കുന്ന കാർബൺ അസിഡിറ്റി രൂക്ഷമാക്കും. ഇത്തരത്തിലുള്ള പാനിയങ്ങളിൽ യാ‍തൊരുവിധ പോഷകങ്ങളും അടങ്ങിയിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. അസിഡിറ്റിയുള്ളവർ നിയന്ത്രിക്കേണ്ട മറ്റൊന്നാണ് ചോക്ലെറ്റുകൾ. ഇവയിൽ അടങ്ങിയിരിക്കുന്ന ഉയർന്ന കൊഴുപ്പും കഫീനും മറ്റു ഘടകങ്ങളും ആ‍സിഡിറ്റി വർധിക്കാൻ കാരണമാകും. അധികം എരിവുള്ള ഭക്ഷണങ്ങളും നിയന്ത്രിക്കേണ്ടതുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി, ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും

ഞങ്ങളുടെ ഭായ് യുടെ കരിയര്‍ നശിപ്പിച്ചത് പോരെ, സിക്കന്ദര്‍ തകര്‍ന്നടിഞ്ഞതിന് നിര്‍മാതാവിന്റെ ഭാര്യക്കെതിരെ സൈബര്‍ ആക്രമണം!

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ സൗകര്യമില്ല, മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായി സുരേഷ് ഗോപി

എല്ലാം കാണുക

ഏറ്റവും പുതിയത്

വേഗത്തില്‍ വയസനാകാന്‍ ഫോണില്‍ നോക്കിയിരുന്നാല്‍ മതി! പുതിയ പഠനം

ഈ ശീലങ്ങൾ നിങ്ങളുടെ രോഗപ്രതിരോധശേഷിയെ ബാധിക്കാം

നിങ്ങള്‍ 10 മിനിറ്റില്‍ കൂടുതല്‍ സമയം ടോയ്ലറ്റില്‍ ചെലവഴിക്കാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിയണം

പ്രഷര്‍ കുക്കറില്‍ ചോറ് വയ്ക്കുന്നത് ആരോഗ്യത്തിനു ദോഷമാണോ?

കണ്ണുകളും ചെകിളയും നോക്കിയാല്‍ അറിയാം മീന്‍ ഫ്രഷ് ആണോയെന്ന് !

അടുത്ത ലേഖനം
Show comments