മുംബൈ: ഇന്‍സ്റ്റഗ്രാം ലൈവില്‍ ഡേവിഡ് വാർണർ നടത്തിയ പരാമര്‍ശങ്ങള്‍ മറുപടിയുമായി ശിഖർ ധവാൻ. ഓവറിലെ അവസന പന്തില്‍ സിംഗിള്‍ എടുത്ത് സ്‌ട്രൈക്ക് നിലനിര്‍ത്തുക എന്നത് ശിഖർ ധവാന്റെ പതിവ് രീതിയാണ് എന്നായിരുന്നു രോഹിത് ശർമയുമൊത്തുള്ള ലൈവ് ചാറ്റിനിടെ വാർണറുടെ പ്രതികരണം. എന്നാൽ വാർണറുടെ ആ പരാമർശം ശരിയായില്ല എന്ന് ധവാൻ പറയുന്നു.
അവസാന ബോളിൽ സിംഗിൾ എടുത്ത് ഞാൻ സ്‌ട്രൈക്ക് നിലനിർത്തുന്നു എന്ന് വാര്‍ണര്‍ പറഞ്ഞതിനോട് എനിക്ക് യോജിക്കാൻ കഴിയില്ല. മനപൂര്‍വം ഇതുവരെ ഞാന്‍ അങ്ങനെ ചെയ്തിട്ടില്ല. ധവാന്‍ പറഞ്ഞു. ന്യൂബോള്‍ നേരിടാന്‍ ധവാന്‍ തയ്യാറാവുന്നില്ല എന്ന രോഹിതിന്റെ പ്രതികരണത്തിലും ധവാൻ മറുപടി പറഞ്ഞു. 2013ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ താന്‍ ആദ്യമായി ഓപ്പണിങ്ങില്‍ ഇറങ്ങിയ മത്സരത്തില്‍ ആദ്യ ഡെലിവറി നേരിടാന്‍ ധവാന്‍ തയ്യാറായില്ലെന്നാണ് രോഹിത് പറഞ്ഞത്.
'യുവതാരമാണ് ഓപ്പണിങ്ങില്‍ എന്റെ പങ്കാളി എങ്കില്‍ ഞാന്‍ അവനുമായി സംസാരിക്കും. ആദ്യത്തെ ഡെലിവറി നേരിടാന്‍ അവന് ബുദ്ധിമുട്ടുണ്ടെങ്കില്‍ ഞാന്‍ ന്യൂബോള്‍ നേരിടാറാണ് പതിവ്. എന്നാലന്ന് ഒരു ഇടവേളക്ക് ശേഷം ഞാന്‍ കളിക്കുകയായിരുന്നു എന്നതിനാലാണ് രോഹിത് ആദ്യ ഡെലിവറി നേരിട്ടത്. പിന്നീട് അതൊരു പതിവായി മാറി. മിക്ക മത്സരങ്ങളിലും പീന്നിട് ഇത് തുടരുകയായിരുന്നു. ധവാന്‍ പറഞ്ഞു.