Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിയർപ്പിന്റെ രൂക്ഷ ഗന്ധം അകറ്റാൻ അടുകളയിൽതന്നെയുണ്ട് വഴി !

വിയർപ്പിന്റെ രൂക്ഷ ഗന്ധം അകറ്റാൻ അടുകളയിൽതന്നെയുണ്ട് വഴി  !
, തിങ്കള്‍, 27 ഏപ്രില്‍ 2020 (15:36 IST)
വിയർപ്പുണ്ടാവുക എന്നത് ശരീരത്തിന്റെ സ്വാഭാവിക പ്രവർത്തനങ്ങളുടെ ഭാഗമാണ്. ശരീരത്തിന് ആവശ്യമില്ലാത്ത ഘടകങ്ങളെ പുറംതള്ളുന്നതിനായുള്ള ഒരു രീതികൂടിയാണിത്. വിയർക്കാതിരിക്കുന്നത് പലപ്പോഴും ശാരീരിക പ്രശനങ്ങളെ സൂചിപ്പിക്കുന്നതാണ്. എന്നാൽ അമിതമായ വിയർക്കുന്നത് പലരും നേരിടുന്ന ഒരു പ്രശ്നമാണ് ഓരോരുത്തരുടെയും ശാരീരികാവസ്ഥകൾക്കനുസരിച്ച് വിയർപ്പിന്റെ അളവിലും മറ്റം വരും. കഴിക്കുന്ന ആഹാരത്തിലും ഇതിന് വലിയ പങ്കാണുള്ളത്. 
 
എന്നാൽ അമിതമായി വിയർപ്പ് പുറം തള്ളുന്നതോടെ ചർമ്മത്തിലെ ഘടകങ്ങളുമായി ചേർന്ന് വിയപ്പ് നാറ്റമായി മാറും ചിലർക്കിത് അലർജിയായും മാറാറുണ്ട്. നമ്മുടെ ആഹാരക്രമത്തിൽ ചില ഭക്ഷണ പാനീയങ്ങൾ ഉൾപ്പെടുത്തുന്നതിലൂടെ അമിതമായി വിയർപ്പ് പുറംതള്ളുന്നതിനെ ചെറുക്കാൻ സാധിക്കും. നാരങ്ങ ജ്യൂസ് ഇതിൽ പ്രധാനമാണ് ദിവസവും ഒരു കപ്പ് നാരങ്ങ ജ്യൂസ് പഞ്ചസാര ചേർക്കാതെ കുടിക്കുന്നത് അമിത വിയർപ്പിനെ ചെറുകുന്നതിന് ഏറെ നല്ലതാണ്. ശരീരത്തിനാവശ്യമായ പോഷകങ്ങളും ജീവകങ്ങളും ഇതിലൂടെ ലഭിക്കുകയും ചെയ്യും.
 
നാരാങ്ങാ നീരിൽ അൽ‌പം ബേക്കിംഗ് സോഡ ചേർത്ത് കക്ഷങ്ങളിൽ തേച്ചു പിടിപ്പിച്ച് കഴുക് കളയുന്നതിലൂടെ അമിതമായി വിയർക്കുന്നതുകൊണ്ടുള്ള അണുബാധയെ ഇല്ലാതാക്കാൻ സാധിക്കും. ദിവസവും കക്കരിക്ക കഴിക്കുന്നതും, ജ്യൂസായി കുടിക്കുന്നതും അമിതമായ വിയർപ്പിനെ ചെറുക്കാനുള്ള മർഗമാണ്. ഇത് ചർമ സംരക്ഷണത്തിനും ഉത്തമമാണ്. ഉരുളക്കിഴങ്ങ് ആഹാരത്തിന്റെ ശിലമാക്കുന്നതിലൂടെയും അമിത വിയർപ്പിനെ കുറക്കാനാകും. ശരീരത്തിന്റെ പി എച്ച് വാല്യു കൃത്യമായി നിലനിർത്താൻ ഉരുളക്കിഴങ്ങിന് പ്രത്യേക കഴിവാണുള്ളത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രോഗപ്രതിരോധത്തിന് ഇഞ്ചിച്ചായ