പല തരത്തിലുള്ള ടെൻഷനും സ്ട്രെസുമെല്ലാം ദിവസവും നമ്മൾ നേരിടുന്നുണ്ട്. ഇത് അനുഭവിക്കാത്തവരായി ലോകത്ത് ഒരു മനുഷ്യജീവിപോലും ഉണ്ടാകില്ല. എന്നാൽ ടെൻഷന്റെയും സ്ട്രെസിന്റെയും തോത് വർധിക്കുന്നതോടെ അത് വിഷാദം ഉൾപ്പടെയുള്ള മാനസിക പ്രശ്നങ്ങളിലേക്ക് നീങ്ങും. അതിനാൽ ടെൻഷനെയും സ്ട്രെസിനെയും തുടക്കത്തിൽ തന്നെ ഇല്ലാതാക്കുക എന്നതും ഇവയെ നേരിടാനുള്ള ധൈര്യം കണ്ടെത്തുക എന്നതും വളരെ പ്രധാനമാണ്.
ദിവസവും അളുകളെ അഭിമുഖീകരിക്കുകയും അവരോട് സംസാരിക്കുകയും ഇടപഴകുകയും ചെയ്യുക എന്നതാണ് ടെൻഷനെയും സ്ടെസ്സിനെയും അകറ്റാനുള്ള ഏറ്റവും ഉത്തമമായ വഴി. അയ്യേ ഇതാണോ എന്ന് ചിന്തിക്കേണ്ട. ആളുകളൊട് ഇടപഴകുന്നതിലൂടെ ടെൻഷനും സ്ട്രെസും മിനിറ്റുകൾകൊണ്ട് ഇല്ലാതാകും എന്ന് ജേണൽ ഓഫ് ഹാപ്പിനസ് സ്റ്റഡീസിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ലവിങ്-കൈൻഡ്‌നെസ് എന്നാണ് ഈ മനഃശാസ്ത്ര വിദ്യക്ക് വിദഗ്ധർ പേര് നൽകിയിരിക്കുന്നത്.
ടെൻഷനും സ്ട്രെസു ഉണ്ടാകുന്ന സമയങ്ങളിൽ നമ്മളിലേക്ക് ഒതുങ്ങി മത്രമേ നമ്മൾ കാര്യങ്ങളെ കാണു അത് സ്ഥിതി കൂടുതൽ സങ്കീർണമക്കും. ഇത്തരം സാഹചര്യങ്ങളി ഒറ്റക്കിരിക്കാൻ പാടില്ല. മറിച്ച് ആളുകളുമയി സംസാരിക്കുക ഇടപഴകുക. സ്നേഹം പങ്കുവക്കുക. ഇത് ആളുകളിൽ പോസിറ്റീവ് ആയ മാറ്റങ്ങൾ ഉണ്ടാക്കും. മറ്റുള്ളവർക്ക് സ്നേഹം പങ്കുവക്കുക വഴി ആളുകൾക്ക് സ്വയം സന്തോഷം കണ്ടെത്താൻ സാധിക്കും എന്നും ടെൻഷനെ മറികടക്കാൻ നമ്മൾ തയ്യാറാവണം എന്നത് പ്രധാനമാണ് എന്നും പഠനം പറയുന്നു.