പല്ലുവേദന മാറ്റാന്‍ ഇതാ ചില നാടൻ പൊടിക്കൈകള്‍

പല്ലുവേദനയുടെ തുടക്കത്തില്‍ പരീക്ഷിച്ചു നോക്കാവുന്ന നിരവധി വീട്ടുവൈദ്യങ്ങളുമുണ്ട്.

റെയ്‌നാ തോമസ്

ശനി, 15 ഫെബ്രുവരി 2020 (15:30 IST)
പല്ലുവേദനയുടെ തുടക്കത്തില്‍ പരീക്ഷിച്ചു നോക്കാവുന്ന നിരവധി വീട്ടുവൈദ്യങ്ങളുമുണ്ട്. അവയിൽ ചിലത് ചുവടെ ചേർക്കുന്നു.
 
1.ഗ്രാമ്പൂ
 
ഗ്രാമ്പൂ പൊടിച്ച് വെളിച്ചെണ്ണയില്‍ കലര്‍ത്തി വേദനയുള്ള പല്ലില്‍ പുരട്ടുക.
 
2. വെളുത്തുള്ളി
 
വെളുത്തുള്ളിയുടെ കുറച്ച് അല്ലികള്‍ എടുത്ത് ചതച്ചരച്ച് ഉപ്പും ചേര്‍ത്ത് വേദനയുള്ള ഭാഗത്ത് പുരട്ടുകയാണ് വേണ്ടത്.
 
3. ഉപ്പ് വെള്ളം
 
ഒരു ഗ്ലാസ് ചൂട് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ഉപ്പ് കലക്കണം. 30 സെക്കന്‍ഡ് സമയം വായില്‍ കുലുക്കുഴിഞ്ഞ ശേഷം തുപ്പിക്കളയണം.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം എളുപ്പത്തിൽ തയ്യാറാക്കാം ഡയമണ്ട് കട്ട്‌സ്; ചേരുവകൾ ഇവയൊക്കെ!