Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയില്‍ കുട്ടികളില്‍ ടൈപ്പ് 2 പ്രമേഹം വര്‍ധിക്കുന്നു!

ഇന്ത്യയില്‍ കുട്ടികളില്‍ ടൈപ്പ് 2 പ്രമേഹം വര്‍ധിക്കുന്നു!

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 7 ജൂണ്‍ 2022 (16:01 IST)
ഇന്ത്യയില്‍ കുട്ടികളില്‍ ടൈപ്പ് 2 പ്രമേഹം വര്‍ധിക്കുന്നതായി പഠനങ്ങള്‍. നേരത്തേ യൗവനക്കാരിലായിരുന്നു ഇത് കൂടുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ഇപ്പോള്‍ കുട്ടികളിലും പ്രമേഹം വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. മോശം ജീവിത രീതിയും ഭക്ഷണരീതിയുമാണ് ഇത്തരമൊരവസ്ഥയിലേക്ക് എത്തിച്ചത്. 2017ല്‍ ഡയബെറ്റ്‌സ് അറ്റ്‌ലസിന്റെ കണക്ക് പ്രകാരം 1,28,500 കുട്ടികളും ചെറുപ്പക്കാരും ഇന്ത്യയില്‍ പ്രമേഹത്തിന്റെ പിടിയിലാണെന്നാണ്. ലോകാരോഗ്യ സംഘടനയുടെ 2021 ഡിസംബറിലെ റിപ്പോര്‍ട്ട് പ്രകാരം പ്രമേഹമുള്ള ഇന്ത്യന്‍ ജനസംഖ്യയുടെ 95 ശതമാനത്തിനും ടൈപ്പ് 2 പ്രമേഹം വരാന്‍ സാധ്യതയുണ്ടെന്നാണ്. 
 
ശരിയായ ഭക്ഷണക്രമവും ശാരീരിക വ്യായാമവും ഇതിന്റെ സാധ്യത കുറയ്ക്കുമെന്നും ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ടില്‍ പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ന് ഭക്ഷ്യ സുരക്ഷാ ദിനം: ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ നിരന്തരമുണ്ടാകുമെന്നും ഡയാലിസിസ് രോഗികളുടെ എണ്ണം കൂടുകയാണെന്നും ആരോഗ്യമന്ത്രി