Select Your Language

Notifications

webdunia
webdunia
webdunia
webdunia

യൂറോപ്പിൽ ലൈംഗികരോഗമായ സിഫിലിസ് വ്യാപിക്കുന്നതായി റിപ്പോർട്ട്

യൂറോപ്പിൽ ലൈംഗികരോഗമായ സിഫിലിസ് വ്യാപിക്കുന്നതായി റിപ്പോർട്ട്
, വ്യാഴം, 29 സെപ്‌റ്റംബര്‍ 2022 (18:46 IST)
ലൈംഗിക രോഗമായ സിഫിലിസ് യൂറോപ്പിൽ വ്യാപിക്കുന്നതായി റിപ്പോർട്ട്. ഈ സാഹചര്യത്തിൽ നീലച്ചിത്ര അഭിനേതാക്കൾ തൊഴിൽ നിർത്തിവെച്ചതായും വാർത്തകളുണ്ട്. 
അമേരിക്കയിലെ നീലചിത്ര അഭിനേതാക്കളുടെ സെക്ഷ്വൽ ഹെൽത്ത് സർട്ടിഫിക്കറ്റുകളുടെ ഡാറ്റബേസ് സൂക്ഷിക്കുന്ന പാസ് ആണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. യൂറോപ്പിലെ പോൺതാരങ്ങൾ ഉൾപ്പടെ നിരവധിപേർക്ക് രോഗം റിപ്പോർട്ട് ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.
 
ട്രപൊനിമ പാലിഡം(Treponema pallidum)എന്ന ബാക്ടീരിയൽ അണുബാധയാണ് സിഫിലിസ്. ലൈംഗികബന്ധം,രക്തദാനം,അണുവിമുക്തമാക്കാത്ത സൂചി,അമ്മയിൽ നിന്നും കുഞ്ഞിലേക്ക് എന്നിങ്ങനെയാണ് രോഗം പടരുക. ത്വക്ക്,ജനനേന്ദ്രീയ ഭാഗങ്ങൾ എന്നിവ മാത്രമല്ല മനുഷ്യശരീരത്തിലെ ആന്തരികാവയവങ്ങൾ ഉൾപ്പടെയുള്ളവയെ പല തരത്തിലും തീവ്രതയിലും ബാധിക്കുന്ന ലൈംഗികരോഗമാണിത് എന്നതാണ് സിഫിലിസിനെ അപകടകരമാക്കുന്നത്.
 
ജനനേന്ദ്രിയങ്ങളിലുണ്ടാകാവുന്ന വേദനരഹിതമായ വ്രണങ്ങളായാണ് സിഫിലിസ് സാധാരണ പ്രത്യക്ഷപ്പെടുക. ഇത് ലൈംഗികാവയവങ്ങളിൽ മാത്രമല്ല ഗുദം,നാവ്,ചുണ്ട് എന്നിവിടങ്ങളിലും കാണാറുണ്ട്. രണ്ടാം ഘട്ടത്തിൽ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ജനനേന്ദ്രിയങ്ങളിലും തിണർപ്പ് കാണപ്പെടും.
 
രോഗത്തിന്റെ വിവിധ ഘട്ടങ്ങൾക്കനുസരിച്ച് ഫലപ്രദമായ ആന്റിബയോട്ടിക് ചികിത്സ ലഭ്യമാണ്. എന്നാൽ രോ​ഗം തുറന്നു പറയാതിരിക്കുന്നത് ആന്തരികാവയവങ്ങളുടെ കേടുപാടുകൾക്കും തലച്ചോറിന്റെ പ്രവർത്തനം തടസ്സമാകുന്നതിനും ഉൾപ്പെടെ കാരണമാകുമെന്നും ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പല്ലുവേദന കുറയ്ക്കാന്‍ ഈ പൊടിക്കൈകള്‍ നോക്കാം