Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രായം കൂടുംതോറും മൂത്രശങ്കയും കൂടുമോ? എന്തായിരിക്കും കാരണം

പ്രായം കൂടുംതോറും മൂത്രശങ്കയും കൂടുമോ? എന്തായിരിക്കും കാരണം
, ഞായര്‍, 26 നവം‌ബര്‍ 2023 (16:08 IST)
ചെറുപ്പത്തില്‍ കുഞ്ഞായിരിക്കുമ്പോള്‍ ഉറക്കത്തില്‍ മൂത്രം പോകുന്നതും മറ്റും വളരെയേറെ സ്വാഭാവികമാണ്. എന്നാല്‍ നമ്മള്‍ വലുതാകും തോറും ഇക്കാര്യത്തില്‍ ഒരുപാട് നിയന്ത്രണം നമുക്ക് ലഭിക്കുന്നു. എന്നാല്‍ ഒരു പ്രായം കഴിഞ്ഞാല്‍ ആളുകളില്‍ മൂത്രശങ്ക സാധാരണമായി കണ്ടുവരാറുണ്ട്. എന്തായിരിക്കും ഇതിന് കാരണമെന്ന് നോക്കാം.
 
50 മുതല്‍ 500 മില്ലിലിറ്റര്‍ വരെ മൂത്രമാണ് നമ്മുടെ മൂത്രാശയത്തില്‍ പിടിച്ചുനിര്‍ത്താനാവുന്നത്. ആരോഗ്യവാനായ ഒരാള്‍ 8 തവണയെങ്കിലും ദിവസം മൂത്രമൊഴിക്കണം. എന്നാല്‍ ഇക്കാര്യം നമ്മളില്‍ പലരും തന്നെ ശ്രദ്ധിക്കാറില്ല.
ഉറങ്ങുമ്പോള്‍ ശരീരത്തില്‍ ആന്റിഡ്യൂറെറ്റിക് ഹോര്‍മോണ്‍ പ്രവര്‍ത്തിക്കും. ഇതാണ് ഉറക്കസമയത്തെ മൂത്ര വിസര്‍ജ്ജനം തടയുന്ന ഹോര്‍മോണ്‍. എന്നാല്‍ പ്രായമാകും തോറും ആന്റിഡ്യൂറെറ്റിക് ഹോര്‍മോണ്‍ ശരീരം ഉത്പാദിപ്പിക്കുന്നത് കുറയുന്നു. ഇതോടെ ആവശ്യത്തിന് എ.ഡി.എച്ച് ശരീരത്തില്‍ ലഭ്യമല്ലാതാകുന്നു.ഇതാണ് പ്രായമായവരിലെ മൂത്രശങ്കയ്ക്ക് കാരണം
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഷവറിലെ കുളി മുടി കൊഴിയാന്‍ ഇടയാക്കുമോ ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം