സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ തിരുവനന്തപുരം,കൊല്ലം,എറണാകുളം ജില്ലകളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്താന്‍ നിര്‍ദേശം. പകര്‍ച്ചപ്പനി പ്രതിരോധം ചര്‍ച്ച ചെയ്യാന്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. ഈ ജില്ലകളിലെ നഗരപരിധികളിലും തീരദേശമേഖലകളിലും ഡെങ്കിപ്പനി വ്യാപനം രൂക്ഷമാണെന്നാണ് വിലയിരുത്തല്‍.
സംസ്ഥാനത്ത് ഇടവിട്ട് മഴ ലഭിക്കുന്ന സാഹചര്യമാണ് പകര്‍ച്ചപ്പനി കേസുകള്‍ കൂടുന്നതിന് കാരണം. ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടാകാന്‍ സാധ്യതയില്ല. വെള്ളിയാഴ്ച 86 പേര്‍ക്കായിരുന്നു സംസ്ഥാനത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.