Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൂത്രത്തിന്റെ നിറം പറയും നിങ്ങള്‍ എത്രനാള്‍ ജീവിച്ചിരിക്കുമെന്ന്!

മൂത്രത്തിന്റെ നിറം പറയും നിങ്ങള്‍ എത്രനാള്‍ ജീവിച്ചിരിക്കുമെന്ന്!

മൂത്രത്തിന്റെ നിറം പറയും നിങ്ങള്‍ എത്രനാള്‍ ജീവിച്ചിരിക്കുമെന്ന്!
, ചൊവ്വ, 14 നവം‌ബര്‍ 2017 (16:29 IST)
മൂത്രത്തിന് പല തരത്തിലുള്ള ഗുണങ്ങള്‍ ഉണ്ടെന്ന് പറയുമ്പോഴും ശാസ്‌ത്രീയമായി ഇക്കാര്യം തെളിയിക്കപ്പെട്ടിട്ടില്ല. ചെറിയ പനി വന്നാല്‍ നമ്മുടെ ആരോഗ്യസ്ഥിതി എങ്ങനെയാണെന്ന് മൂത്രത്തിന്റെ നിറത്തിലൂടെ മനസിലാക്കാന്‍ സാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

രോഗവും രോഗ ലക്ഷണവും മൂത്രത്തിന്റെ നിറത്തിലൂടെ മനസിലാക്കാന്‍ സാധിക്കും. നേരിയ മഞ്ഞ, തെളിഞ്ഞ നിറം, കടുംമഞ്ഞ, ഇളം ചുവപ്പ് , ഓറഞ്ച്, തവിട്ട് എന്നീ നിറങ്ങളാണ് മൂത്രത്തിനുള്ളത്. രോഗാവസ്ഥ പോലെയാകും മൂത്രത്തിന്റെ നിറവ്യത്യാസവും ഉണ്ടാകുക. നമ്മുടെ ആയുസ് പോലും നിര്‍ണയിക്കാന്‍ മൂത്രത്തിന്റെ നിറത്തിന് സാധിക്കും.

മൂത്രത്തിന്റെ നിറം നമ്മുടെ ആരോഗ്യത്തെയും ശരീരത്തിലെ രോഗങ്ങളെയുമാണ് സൂചിപ്പിക്കുന്നത്. ആവശ്യമായ ജലാംശം ശരീരത്തില്‍ എത്തുന്നതിന്റെ തെളിവാണ് നേരിയ മഞ്ഞ നിറമുള്ള മൂത്രം. ആരോഗ്യമുള്ള ശരീരത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ശരീരത്തില്‍ കൂടുതലായി വെള്ളം എത്തുമ്പോള്‍ തെളിഞ്ഞ നിറവുമുണ്ടാകും.

ഇളം മഞ്ഞ നിറത്തിലുള്ള മൂത്രം പലരെയും ആശങ്കപ്പെടുത്തുന്നുണ്ട്. എന്നാല്‍, ഇതില്‍ ഭയക്കേണ്ടതില്ല. ശരീരത്തില്‍ ജലാംശം ഉണ്ടെന്നതിന്റെ തെളിവാണ് ഇളം മഞ്ഞ നിറം. എന്നാല്‍, കൂടുതല്‍ വെള്ളം കുടിക്കാന്‍ ഇവര്‍ ശ്രദ്ധിക്കണം. എന്നാല്‍, കടുംമഞ്ഞ നിറം അപകടകരമാണ്. ആവശ്യമായ വെള്ളം ശരീരത്തില്‍ ഇല്ലെന്നും പല രോഗങ്ങള്‍ ശരീരത്തെ ബാധിച്ചു എന്നതിന്റെയും തെളിവുമാണ് ഈ നിറം.

കരള്‍ രോഗം, നിര്‍ജജലീകരണം എന്നീ മാരക രോഗങ്ങളുടെ ലക്ഷണമാണ് തവിട്ട് നിറവും ഓറഞ്ച് നിറവും. കടുംമഞ്ഞ നിറം മഞ്ഞപ്പിത്തം ഉള്‍പ്പെടെയുള്ള രോഗങ്ങളെയും സൂചിപ്പിക്കുമ്പോള്‍ മൂത്രാശയ അണുബാധയുടെ സൂചനയാണ് ചുവപ്പ് നിറം. മൂത്രം പതഞ്ഞ് കാണപ്പെടുന്നുണ്ടെങ്കില്‍ ശരീരത്തിലെ പ്രോട്ടീന്റെ അമിത അളവിനെയാണ് തെളിയിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബീറ്റ്‌റൂട്ട് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിക്കോളൂ...മറവി രോഗം പമ്പ കടക്കും!