Webdunia - Bharat's app for daily news and videos

Install App

എല്ലാത്തിനും എഐയുടെ സഹായം തേടുന്നു, വിദ്യാർഥികളുടെ ചിന്താശേഷിയെ ബാധിക്കുന്നതായി പഠനം

അഭിറാം മനോഹർ
ഞായര്‍, 19 ജനുവരി 2025 (17:43 IST)
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ അമിതമായി ആശ്രയിക്കുന്നത് വിദ്യാര്‍ഥികളുടെ ചിന്താശേഷിയെ ബാധിക്കുന്നതായി പഠനം. യുകെയില്‍ 17 വയസിന് മുകളില്‍ പ്രായമുള്ള 650ലേറെ പേരില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് കണ്ടെത്തല്‍. എ ഐയെ അമിതമായി ആശ്രയിക്കുന്നവരില്‍ വിമര്‍ശനാത്മക ചിന്താശേഷി കുറയുന്നുവെന്നാണ് പഠനത്തിലെ കണ്ടെത്തല്‍.
 
സൊസൈറ്റീസ് ജേണലില്‍ പ്രസിദ്ധീകരിച്ച എഐ ടൂള്‍സ് ഇന്‍ സൊസൈറ്റി :ഇമ്പാക്റ്റ്‌സ് ഓണ്‍ കോഗ്‌നിറ്റീവ് ഓഫ് ലോഡിംഗ് ആന്റ് ദി ഫ്യൂച്ചര്‍ ഓഫ് ക്രിറ്റിക്കല്‍ തിങ്കിംഗ് എന്ന പഠനത്തിലാണ് ഇതിനെ പറ്റി പറയുന്നത്. എസ് ബി എസ് സ്വിസ് ബിസിനസ് സ്‌കൂളിലെ മൈക്കല്‍ ഗെര്‍ലിച്ചിന്റേതാണ് പ്രബന്ധം. എ ഐ സാങ്കേതിക വിദ്യകള്‍ മനുഷ്യരുടെ വൈജ്ഞാനികമായ കഴിവുകളെ ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും എ ഐ യെ വിമര്‍ശനാത്മകമായി സമീപിക്കുന്ന പഠനങ്ങള്‍ ആവശ്യമാണെന്നും പ്രബന്ധത്തില്‍ പറയുന്നു.
 
 പ്രായത്തിന്റെ അടിസ്ഥാനത്തില്‍ 3 വിഭാഗങ്ങളിലായാണ് പഠനം. 17 മുതല്‍ 25 വയസ് വരെ പ്രായമുള്ളവര്‍, 26 മുതല്‍ 45 വയസ് വരെയുള്ളവര്‍ 46നും മുകളിലും പ്രായമുള്ളവര്‍ എന്നിങ്ങനെയാണ് വേര്‍തിരിച്ചത്. പഠനത്തിന്റെ ഭാഗമായി എ ഐ ടൂള്‍ ഉപയോഗം, കോഗ്‌നിറ്റീവ് ഓഫ് ലോഡിംഗ് താത്പര്യം, വിമര്‍ശനാത്മക ചിന്താശേഷി എന്നിവ അളക്കുന്ന പ്രശ്‌നാവലിക്കും ഊന്നല്‍ നല്‍കി. പഠനത്തില്‍ പങ്കെടുത്ത മിക്കവരും കാര്യങ്ങള്‍ ഓര്‍ത്തെടുക്കുന്നതും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതും എ ഐ സഹായത്തോടെയാണ്. എ ഐയെ ആശ്രയിക്കുന്നവരില്‍ വിമര്‍ശനാത്മകമായി ചിന്തിക്കാനുള്ള ശേഷി കാര്യമായി കുറയുന്നതായാണ് പഠനം പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Nipah Death: പാലക്കാട് നിപ ബാധിച്ച് മരിച്ച 58കാരൻ്റെ വീടിന് 3 കിലോമീറ്റർ ചുറ്റളവിൽ പ്രവേശന നിയന്ത്രണം, സമ്പർക്കത്തിൽ വന്നവർ ക്വാറൻ്റൈനിൽ പോകണമെന്ന് നിർദേശം

തമിഴ്‌നാട്ടില്‍ ഡീസൽ കൊണ്ടുപോയ ചരക്ക് ട്രെയിനിന് തീപിടിച്ചു; അപകടം തിരുവള്ളൂർ സ്റ്റേഷന് സമീപം (വീഡിയോ)

Rain Alert: കാലവർഷം വീണ്ടും ശക്തം; ബുധനാഴ്ച വരെ ശക്തമായ മഴ, ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്ത്യയില്‍ ആര്‍ക്കൊക്കെ പൈലറ്റാകാം; കുറഞ്ഞ പ്രായം 17

നായികയായി കാവ്യ മാധവനെ തീരുമാനിച്ചു, പക്ഷെ അവസാന സമയം കാവ്യ പിന്മാറി: ആ കുഞ്ചാക്കോ ബോബൻ ചിത്രത്തിന് സംഭവിച്ചത്

എല്ലാം കാണുക

ഏറ്റവും പുതിയത്

വെർട്ടിഗോ എന്നാൽ വെറും തലക്കറക്കമല്ല, രോഗമല്ല, രോഗലക്ഷണം: ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

ഇന്ത്യയില്‍ കുടല്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നു; കാരണം ഇതാണ്

ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നാതിരിക്കാൻ ചെയ്യേണ്ടത്

ബ്ലാഡര്‍ സ്പാസം എന്താണെന്നറിയാമോ, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

40വയസിന് മുന്‍പ് ഈ അഞ്ച് ദുശീലങ്ങള്‍ നിങ്ങള്‍ ഉപേക്ഷിക്കണം; കാര്‍ഡിയോളജിസ്റ്റ് പറയുന്നത് ഇതാണ്

അടുത്ത ലേഖനം
Show comments