Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗര്‍ഭിണി മത്സ്യം കഴിച്ചാല്‍ എന്തു സംഭവിക്കും ?; ആശങ്കയ്‌ക്ക് അടിസ്ഥാനമുണ്ടോ ?

ഗര്‍ഭിണി മത്സ്യം കഴിച്ചാല്‍ എന്തു സംഭവിക്കും ?; ആശങ്കയ്‌ക്ക് അടിസ്ഥാനമുണ്ടോ ?

ഗര്‍ഭിണി മത്സ്യം കഴിച്ചാല്‍ എന്തു സംഭവിക്കും ?; ആശങ്കയ്‌ക്ക് അടിസ്ഥാനമുണ്ടോ ?
, വ്യാഴം, 17 മെയ് 2018 (11:15 IST)
ഗർഭകാലത്ത് മത്സ്യം കഴിക്കാമോ എന്ന ആശങ്ക സ്‌ത്രീകളില്‍ കൂടുതലാണ്. ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധ ചെലുത്തേണ്ട കാലയളവില്‍ ഇത്തരത്തിലുള്ള സംശയങ്ങള്‍ സ്വാഭാവികമാണ്. ഗർഭകാലത്ത് സ്‌ത്രീ കഴിക്കുന്ന ഭക്ഷണം കുഞ്ഞിന്റെ ആരോഗ്യത്തെ നിർണയിക്കുന്നതാണ്. അതുകൊണ്ടാണ് ഗർഭിണി എന്തു കഴിക്കണം എന്തു കഴിക്കാൻ പാടില്ല എന്ന് പലരും നിഷ്കർഷിക്കുന്നത്.

എന്നാല്‍ ഗർഭകാലത്ത് മത്സ്യം കഴിക്കാമോ എന്ന ആ‍ശങ്കയ്‌ക്ക് അടിസ്ഥാനമില്ലെന്നാണ് ആരോഗ്യ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം ഉറപ്പാക്കാൻ ഉത്തമമാണ് മത്സ്യ വിഭവങ്ങള്‍ എന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

മൂന്നാം മാസം മുതൽ മത്സ്യവിഭവങ്ങൾ കഴിക്കുന്നതിലൂടെ അമ്മയ്‌ക്കും കുഞ്ഞിനും പ്രോട്ടീൻ ഉറപ്പാക്കാം. മത്സ്യം സിങ്കിന്റെ കലവറയായതിനാൽ ഇത് കുഞ്ഞിന്റെ വളർച്ചയ്‌ക്കും ആരോഗ്യത്തിനും ആവശ്യമാണ്. ഇതിലുള്ള ഒമേഗ 3 ഫാറ്റി ആസിഡ് കുഞ്ഞിന്റെ ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിനും അമ്മയുടെ ആരോഗ്യത്തിനും അത്യാവശ്യമാണ്.

ഗർഭിണികളുടെ ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും മത്സ്യം ഉത്തമമാണ്.  ആസ്ത്‌മയിൽ നിന്നും കുഞ്ഞിന് സംരക്ഷണമേകുന്നതിനും ശ്വസന പ്രശ്നങ്ങളില്‍ നിന്നും രക്ഷനേടുന്നതിനും മത്സ്യവിഭവങ്ങള്‍   സഹായിക്കും.

ഗര്‍ഭസ്ഥ ശിശുവിന് വളര്‍ച്ചക്കുറവുള്ള സാഹചര്യത്തില്‍ ഗര്‍ഭകാലത്തിന്‍റെ അവസാനത്തെ മൂന്ന് മാസക്കാലത്ത് മത്സ്യ എണ്ണകള്‍ ഉയര്‍ന്ന അളവില്‍ ഉപയോഗിക്കുന്നത് കുഞ്ഞിന്‍റെ വളര്‍ച്ചയ്ക്ക് സഹായിക്കുമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അറിഞ്ഞിരിക്കണം ചില സമയങ്ങളിൽ ആരോഗ്യത്തിന് വിപരീത ഫലം നൽകുന്ന പഴങ്ങളെക്കുറിച്ചും പച്ചക്കറികളെക്കുറിച്ചും