അളവ് കുറച്ച് മിതമായ രീതിയില്‍ ഭക്ഷണം കഴിക്കുന്നത് ശരീരത്തിന് നല്ലതാണോ?, ശരീരഭാരം കുറയ്‌ക്കാന്‍ ഇത് സഹായിക്കുമോ ?. ഈ വിധത്തിലുള്ള ആശങ്കകളും സംശയങ്ങളും എന്നും നിലനില്‍ക്കുന്നുണ്ട്.
മിതമായ അളവില്‍ പലതരം ആഹാരങ്ങള്‍ കഴിക്കുന്നത് ശരീരത്തിന് ഗുണകരമാകില്ലെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ശരീരഭാരം വര്‍ദ്ധിക്കുന്നതിനൊപ്പം പ്രമേഹ സാധ്യത വര്‍ദ്ധിക്കാനും ഈ ഭക്ഷണ ശീലം കാരണമാകും.
ഇടുപ്പില്‍ കൂടുതല്‍ കൊഴുപ്പടിയുന്നതിനൊപ്പം ഭാരം വര്‍ദ്ധിക്കുകയും ചെയ്യും. ഇതുമായി ബന്ധപ്പെട്ട മറ്റു രോഗങ്ങളും ഇതോടെ പിടിക്കപ്പെടാം. പലതരം ആഹാരങ്ങള്‍ കഴിക്കുമ്പോള്‍ നമ്മളറിയാതെ കൂടുതല്‍ ഭക്ഷണം ശരീരത്തിലെത്തും.
ഫാറ്റ്, ഷുഗര്‍ എന്നിവ അധികമായ ആഹാരങ്ങളാകും കഴിക്കുക. ഇത് ശരീരഭാരം വര്‍ദ്ധിപ്പിക്കുകയും കൊഴുപ്പടിയുന്നതിന് കാരണമായി തീരുകയും ചെയ്യും. എന്നാല്‍, സ്ഥിരമായി ഒരേ രീതിയിലുള്ള ആഹാരം കഴിക്കുന്നവരില്‍ ഇത്തരം പ്രശ്‌നങ്ങള്‍ കാണുന്നില്ല.