പച്ചക്കറികൾ ഒട്ടും കഴിയ്ക്കാത്തവരാണോ നിങ്ങൾ ? എങ്കിൽ ഇക്കാര്യങ്ങൾ അറിയാതെപോകരുത്

Webdunia
വെള്ളി, 2 ഒക്‌ടോബര്‍ 2020 (16:40 IST)
പഴങ്ങൾക്കും പച്ചക്കറികൾക്കും നമ്മുടെ ആഹാര രീതിയിൽ വലിയ പ്രാധാന്യം മുൻ‌കാലങ്ങളിൽ ഉണ്ടായിരുന്നു. എന്നാൽ ക്രമേണ ആ രീതി മാറ്റപ്പെട്ടു. മനുഷ്യൻ പുത്തൻ തലമുറ ജീവിത രീതിയിലേക്ക് കടന്നപ്പോൾ. പണ്ട് കേട്ട്കേൾവി പോലുമില്ലാത്ത ചില അസുഖങ്ങൾ നമ്മെ ബാധിക്കാൻ തുടങ്ങിയിരിക്കുന്നു. എന്നാൽ ഈ പുത്തൻ തലമുറ അസുഖങ്ങൾക്ക് ഒരു പരിധിവരെ തടയിടാൻ പച്ചക്കറിയും പഴങ്ങളും നിത്യവും ആഹാരത്തിന്റെ ഭാഗമാക്കുന്നതിലൂടെ സാധിക്കും എന്നാണ് നിരവധി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. 
 
ഹ്രദ്രോഗത്തിനും മസ്തിഷ്ക രോഗങ്ങൾക്കും പരിഹാരം കാണാൻ പച്ചക്കറികളും പഴങ്ങളും ആഹാരത്തിന്റെ ഭാഗമാക്കുന്നതിലൂടെ സാധിക്കും എന്നാണ് പുതിയ പഠനത്തിൽ നിന്നും വ്യക്തമാകുന്നത്. പഴങ്ങളും പച്ചക്കറികളും ശരീരത്തിൽ എത്തിയില്ലെങ്കിൽ പെരിഫറൽ ആർട്ടറി എന്ന ഹ്രദ്രോഗത്തിന് കരണമാകും എന്നാണ് പഠനത്തിലെ പ്രധാന കണ്ടെത്തൽ. കാലുകളിലേക്ക് രക്തചംക്രമണം കുറയുന്ന പ്രത്യേഗ രോഗമാണിത്. ഈ രോഗ ബാധയുള്ളവർക്ക് വേദന കാരണം കൂടുതൽ ദൂരം നടക്കാനൊ, ഇരിക്കാനോ സാധിക്കില്ല. പഴങ്ങളും പച്ചക്കറികളും നിത്യവും ആ‍ഹാരത്തിന്റെ ഭാഗമാകിയവരിൽ ഈ അസുഖം കണ്ടുവരുന്നില്ല എന്നതും പഠനം കണ്ടെത്തിയിട്ടുണ്ട്. പഴങ്ങളിലും പച്ചക്കറികളിലും നിരവധി നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ദഹസംബന്ധമായ അസുഖങ്ങളും ഇവക്ക് കുറക്കാനാകും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്ക് കൂടുതലിഷ്ടം ചിക്കനാണോ മീനാണോ ഏറ്റവും ആരോഗ്യകരം

കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

നിങ്ങളുടെ പ്രായത്തിനനുസരിച്ച് എത്ര ടൂത്ത് പേസ്റ്റ് ഉപയോഗിക്കണം? ഡോക്ടര്‍ പറയുന്നത് ഇതാണ്

അമിത ചിന്ത ഒഴിവാക്കാനുള്ള അഞ്ച് മികച്ച മാര്‍ഗങ്ങള്‍ ഇവയാണ്

ആപ്പിൾ തൊലി കളഞ്ഞിട്ട് വേണോ കഴിക്കാൻ?

അടുത്ത ലേഖനം
Show comments