Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാൾനട്ടിനെക്കുറിച്ച് ഒന്നുമറിയില്ലെങ്കില്‍ നിങ്ങളുടെ ആരോഗ്യം പോക്കാണ്!

വാൾനട്ടിനെക്കുറിച്ച് ഒന്നുമറിയില്ലെങ്കില്‍ നിങ്ങളുടെ ആരോഗ്യം പോക്കാണ്!
, ശനി, 16 ഫെബ്രുവരി 2019 (19:18 IST)
മലയാളികളുടെ ഭക്ഷണക്രമത്തില്‍ നിന്നും അകന്നു നില്‍ക്കുന്ന ഡ്രൈഫ്രൂട്ട്സ് വിഭാഗത്തിലുള്ള ഒന്നാണ് വാൾനട്ട്. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിട്ടുള്ള വാൾനട്ട് പതിവാക്കിയാലുള്ള നേട്ടങ്ങള്‍ എന്തെല്ലാം ആണെന്ന് ഭൂരിഭാഗം പേര്‍ക്കും അറിയില്ല.

വിഷാദം അകറ്റാനും ഏകാഗ്രത വർദ്ധിപ്പിക്കാനും കേമനായ വാള്‍‌നട്ട് ചര്‍മ്മത്തിന്‌ നിറം നല്‍കുകയും പ്രായം കൂടുന്നതിന്റെ ലക്ഷണങ്ങള്‍ അകറ്റുകയും ചെയ്യും. ചര്‍മ്മത്തിലെ വരകള്‍, പാടുകള്‍ എന്നിവ അകറ്റാനും സാധിക്കും.
മുടിക്ക്‌ ബലവും ഭംഗിയും ലഭിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ബൗദ്ധികമായ ആരോഗ്യത്തിനും വാൾനട്ട് സഹായിക്കും

ക്ഷീണം, ഉത്‌കണ്‌ഠ, ഉറക്കമില്ലായ്‌മ എന്നിവയില്‍ നിന്നും രക്ഷ നേടാനും തലച്ചോറിന്റെ ശക്തി, ഓര്‍മ്മ, മുഴുവന്‍ നാഡി സംവിധാനം എന്നിവ മെച്ചപ്പെടാനും വാള്‍‌നട്ട് നല്ലതാണ്. ശരീരഭാരം നിയന്ത്രിച്ച് നിര്‍ത്താനും പലതരം അര്‍ബുദങ്ങള്‍ പ്രതിരോധിക്കുകയും ചെയ്യും.

കാഴ്‌ച സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം നല്‍കാനും വാല്‍നട്ടിന്‌ കഴിയും. നല്ല കൊഴുപ്പ്‌, വിറ്റാമിന്‍, പ്രോട്ടീന്‍, മറ്റ്‌ പ്രോട്ടീനുകള്‍ എന്നിവയുടെ മികച്ച സ്രോതസ് കൂടിയായതിനാല്‍ കുട്ടികളും സ്‌ത്രീകളും വാല്‍‌നട്ട് പതിവാക്കുന്നത് നല്ലതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദാഹവുമകറ്റാം, ആരോഗ്യവും സംരക്ഷിക്കാം; ചൂടുകാലത്ത് തണ്ണിമത്തൻ കഴിക്കുന്നത് ശീലമാക്കൂ !